സജി നടുവത്ര,പി.സി. ഗ്ലെന്നി
ഷാർജ: ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു.എ.ഇ ചാപ്റ്ററിന്റെ 2025ലെ തോന്നയ്ക്കൽ പുരസ്കാരത്തിന് കാർട്ടൂണിസ്റ്റ് സജി നടുവത്ര അർഹനായി. മൂന്നര പതിറ്റാണ്ടായി ക്രൈസ്തവ പ്രസിദ്ധീകരണ രംഗത്ത് നൽകുന്ന സംഭാവനങ്ങളെ മുൻനിർത്തിയാണ് സജി നടുവത്രക്ക് പുരസ്കാരം നൽകുന്നത്.
പാസ്റ്റർ തോമസ് തോന്നയ്ക്കലിന്റെ സ്മരണാർഥം നൽകുന്ന പുരസ്കാരമാണിത്. പ്രവാസി എഴുത്തുകാരെ ആദരിക്കാൻ ഐ.പി.സി ഗ്ലോബൽ മീഡിയ യു.എ.ഇ ചാപ്റ്റർ നൽകുന്ന പ്രവാസി മാധ്യമ പുരസ്കാരത്തിന് മന്നാ ചീഫ് എഡിറ്റർ പി.സി. ഗ്ലെന്നി അർഹനായി.
ഫെബ്രുവരി രണ്ടാംവാരത്തിൽ ഷാർജയിൽ നടക്കുന്ന സാഹിത്യസംഗമത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഐ.പി.സി ഗ്ലോബൽ മീഡിയ യു.എ.ഇ ചാപ്റ്റർ യോഗത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പ്രസിഡന്റ് ലാൽ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ്, മീഡിയ അസോസിയേഷൻ അന്തർദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, യു.എ.ഇ ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. റോയ് ബി കുരുവിള, സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്ത്, ട്രഷറർ നെവിൻ മങ്ങാട്ട്, ജോയന്റ് സെക്രട്ടറി വിനോദ് എബ്രഹാം, പാസ്റ്റർ ജോൺ വർഗീസ്, ആന്റോ അലക്സ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.