അബൂദബി: ഇരുപതിലധികം രാജ്യങ്ങളിൽനിന്നുള്ള 300 കളിക്കാർ 16 ടീമുകളിലായി അണിനിരക്കുന്ന ടോളറൻസ് ക്രിക്കറ്റ് കപ്പ് ടൂർണമെൻറ് ഒക്ടോബർ നാലിന് അബൂദബിയിൽ തുടങ്ങും. മൊത്തം 30 മത്സരങ്ങളാണ് നടക്കുക. നവംബർ 16ന് അബൂദബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരിക്കും ഫൈനൽ. വിജയികൾക്ക് ടോളറൻസ് ക്രിക്കറ്റ് കപ്പ് സമ്മാനിക്കും. സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ സഹിഷ്ണുത മന്ത്രാലയം, മാനവ വിഭവശേഷി^സ്വദേശിവത്കരണ മന്ത്രാലയം, സോൺകോർപ്സ് അബൂദബി, അബൂദബി സ്പോർട്സ് കൗൺസിൽ എന്നിവ ചേർന്നാണ് മത്സരം ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.
ടൂർണമെൻറിെൻറ ഫിക്സ്ചർ നറുക്കെടുപ്പ് വ്യാഴാഴ്ച അബൂദബി സെൻറ് റെജിസ് ഹോട്ടലിൽ നടന്നു. ടൂർണമെൻറിലെ 16 ടീമുകളിലായുള്ള 300 കളിക്കാർ 20ലധികം രാജ്യങ്ങളിലെ പൗരന്മാരാണെന്നും സഹിഷ്ണുത മൂല്യമാണ് ടൂർണമെൻറ് ഉയർത്തിപ്പിടിക്കുന്നതെന്നും ചടങ്ങിൽ സംസാരിച്ച ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ പറഞ്ഞു. ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, പാകിസ്താൻ സ്ഥാനപതി മുഅസ്സം അഹ്മദ് ഖാൻ തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.