അബൂദബി: അബൂദബി മലയാളി സമാജം സംഘടിപ്പിച്ച ദശദിന അഭിനയ ശിൽപശാല സമാപിച്ചു. സമാപന സമ്മേളനത്തില്‍ സമാജം പ്രസിഡൻറ് ടി.എ. നാസര്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗതം പറഞ്ഞു. കലാ വിഭാഗം സെക്രട്ടറി കെ.വി. ബഷീര്‍, ജോയിൻറ് സെക്രട്ടറി ബിജു മതുമ്മല്‍, ചീഫ് കോഒാഡിനേറ്റര്‍ പുന്നൂസ് ചാക്കോ, ഓഡിറ്റര്‍ അഷ്റഫ് പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. വ്യക്തിത്വ വികാസം, കാമറ ടെക്നിക്സ്, കഥാപാത്രങ്ങളുടെ അവതരണം എന്നീ വിഷയങ്ങള്‍ക്ക് മുഖ്യ പ്രാധാന്യം നല്‍കിയായിരുന്നു ശിൽപശാലയിലെ ക്ലാസുകള്‍. ക്ലാസുകള്‍ക്ക് ചലച്ചിത്ര സംവിധായകന് ഷൈജു അന്തിക്കാട് നേതൃത്വം നല്കി. ഒ. ഹെന്‍ട്രിയുടെ ചെറുകഥയെ ആസ്പദമാക്കി ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത നാടകത്തോടെയാണ് ശിൽപശാല സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.