അബൂദബി: പ്രളയം തകർത്ത കേരളത്തിെൻറ പുനർനിർമാണത്തിന് സഹായമെത്തിക്കാൻ വേണ്ടി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ (െഎ.എസ്.സി) സംഗീത നിശ സംഘടിപ്പിച്ചു. ചലച്ചിത്ര പിന്നണി ഗാന രംഗത്തെ പ്രമുഖരായ ഉണ്ണി മേനോൻ, ബിജു നാരായണൻ, സിതാര കൃഷ്ണകുമാർ എന്നിവർ ഐ.എസ്.സി യിലെ തിങ്ങിനിറഞ്ഞ സദസ്സിനെ പഴയ ഗാനങ്ങളും പുത്തൻ സംഗീതവും ഒരു പോലെ കോർത്തിണക്കിയ പരിപാടിയിലൂടെ ആവേശത്തിലാഴ്ത്തി.
‘യുനൈറ്റഡ് ഫോർ എ കോസ്’ എന്ന പേരിൽ പ്രളയം നാശം വിതച്ച കേരളത്തിന് സഹായമെത്തിക്കാൻ നടത്തിയ പരിപാടിക്ക് മികച്ച പിന്തുണയാണ് പ്രവാസി സമൂഹം നൽകിയത്. പ്രളയത്തിെൻറ ഭീകരത നേരിട്ടനുഭവിച്ച കലാകാരന്മാർ നാടിെൻറ ദുരന്തവും തങ്ങൾക്കുണ്ടായ വ്യക്തിപരമായ നാശനഷ്ടങ്ങളും പരിപാടിയിൽ വിവരിച്ചു. ഐ.എസ്.സി പ്രസിഡൻറ് രമേശ് പണിക്കർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നിന്നുള്ള ലാഭം മുഴുവനും ദുരിതാശ്വാസത്തിനായി നൽകുമെന്ന് രമേശ് പണിക്കർ പറഞ്ഞു. കലാവിഭാഗം സെക്രട്ടറി ശ്രീകുമാർ ഗോപിനാഥ് പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.