ഷാർജ: കുട്ടികൾക്കായുള്ള ഷാർജ അന്താരാഷ്ട്ര ചലചിത്രോത്സവത്തിനു മുന്നോടിയായി സഞ്ചരിക്കുന്ന സിനിമാശാലകളും നിരത്തിലിറങ്ങും.
പടുകൂറ്റൻ സ്ക്രീനുകൾ ഘടിപ്പിച്ച ലിമോസിനുകളാണ് കുട്ടികളുടെ പ്രിയസിനിമകളുമായി കാഴ്ചക്കാരെ തേടിയെത്തുന്നത്. മേള തുടങ്ങൂന്നത് ഒക്ടോബർ 14നാണെങ്കിലും സഞ്ചരിക്കുന്ന മേള അതിനു മുൻപേ ആരംഭിക്കും. അൽ സോറ ഭാഗത്ത് മൂന്നാം തീയതി മുതൽ ആറു വരെയും അൽ മജാസ് വാട്ടർഫ്രണ്ടിൽ നാലു മുതൽ 18ാം തീയതി വരെയും പ്രദർശനമുണ്ടാകും. ദുബൈ ഖവാനീജിലെ ലാസ്റ്റ് എക്സിററിൽ ഒമ്പതു മുതൽ 13 വരെ. ഷാർജ സീറോ സിക്സ് മാളിൽ 17 മുതൽ 18 വരെ. മികച്ച ശബ്ദ സംവിധാനങ്ങൾ കൂടിയാകുേമ്പാൾ കാണികൾക്ക് വേറിട്ട അനുഭവമായി സഞ്ചരിക്കുന്ന മേള മാറും. പ്രധാന മേള അൽ ജവാഹർ കൺെവൻഷൻ െസൻററിൽ െവച്ചാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.