അൽെഎൻ: പ്രളയ ദുരന്തം നേരിട്ട കേരളത്തിെൻറ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി അൽഐൻ മലയാളി സമാജം സമാഹരിച്ച 92815 ദിർഹം (ഏകദേശം 18.3 ലക്ഷം രൂപ) കൈമാറി. അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ (െഎ.എസ്.സി) നടത്തുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സാമ്പത്തിക സമാഹരണത്തിെൻറ ഭാഗമായാണ് മലയാളി സമാജം പ്രവർത്തകർ ധനശേഖരണം നടത്തിയത്. െഎ.എസ്.സിയിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡൻറ് ഡോ. അൻസാരി, ജനറൽ സെക്രട്ടറി മണികണ്ഠൻ, ട്രഷറർ കിഷോർ, ഇ.കെ. സലാം എന്നിവർ ചേർന്ന് െഎ.എസ്.സി ഭാരവാഹികൾക്ക് തുക കൈമാറി.
െഎ.എസ്.സി പ്രസിഡൻറ് ഡോ. ശശി സ്റ്റീഫൻ, ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, ട്രഷറർ സന്തോഷ്, സാഹിത്യ വിഭാഗം സെക്രട്ടറി ഷാജിത്, യുനൈറ്റഡ് മൂവ്മെൻറ് ചെയർമാൻ ജിമ്മി, കൺവീനർ രാമചന്ദ്രൻ പേരാമ്പ്ര, അൽ വഖാർ മെഡിക്കൽ സെൻറർ ഡയറക്ടർ ഡോ. ശാഹുൽ ഹമീദ്, ഐ.എസ്.സി വനിത വിഭാഗം ചെയർ ലേഡി ലളിത രാമചന്ദ്രൻ, സെക്രട്ടറി സോണി ലാൽ എന്നിവർ പെങ്കടുത്തു. മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് സമാജം പ്രവർത്തകർ 30 ലക്ഷം രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഇ.കെ. സലാം അറിയിച്ചു. ഡോ. അൻസാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മണികണ്ഠൻ സ്വാഗതവും സമാജം അസിസ്റ്റൻറ് സെക്രട്ടറി രമേശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.