ഖത്തരികളുമായി കുടുംബ ബന്ധമുള്ളവർക്ക്​ സഹായം: മന്ത്രിസഭ സ്വാഗതം ചെയ്​തു

അബൂദബി: ഖത്തരികളുമായി കുടുംബ ബന്ധമുള്ള യു.എ.ഇ പൗരന്മാർക്ക്​ മാനുഷിക പരിഗണന മുൻനിർത്തി സഹായം നൽകാനുള്ള യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാ​​​െൻറ തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്​തു. ഖത്തറി​​​െൻറ സഹായത്തോടെ മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായി പ്രവർത്തിക്കുന്ന 59 വ്യക്​തികളെയും 12 സ്​ഥാപനങ്ങളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി യു.എ.ഇ, സൗദി, ബഹ്​റൈൻ, ഇൗജിപ്​ത്​ രാജ്യങ്ങൾ നടത്തിയ സംയുക്​ത പ്രസ്​താവനയെ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ച യോഗം സ്വാഗതം ചെയ്​തു. 

ഭീകരവാദത്തിന്​ സാമ്പത്തിക സഹായം നൽകുന്ന ഖത്തറിനെതിരെ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ നടത്തിയ പ്രസ്​താവ​നയെ സ്വാഗതം ചെയ്യുന്നതായും യോഗം അഭിപ്രായപ്പെട്ടു. നിരവധി പദ്ധതികൾക്കും കരട്​ നിയമങ്ങൾക്കും യോഗം അംഗീകാരം നൽകി. ദാനവർഷാചരണത്തി​​​െൻറ ഭാഗമായി രാജ്യത്തെ സന്നദ്ധ പ്രവർത്തനത്തിന്​ നിയമപരമായ ചട്ടക്കൂട്​ തയറാക്കുന്നതിനുള്ള നിർദേശം അംഗീകരിച്ചു. സന്നദ്ധ പ്രവർത്തനങ്ങളുടെ ഗുണങ്ങൾ വർധിപ്പിക്കുകയും മികച്ച രീതിയിൽ ഏകോപിപ്പിക്കുകയുമാണ്​ നിയമം കൊണ്ട്​ ഉദ്ദേശിക്കുന്നത്​. 

2017^2050 വർഷത്തേക്കുള്ള കാലാവസ്​ഥാ വ്യതിയാന ദേശീയ ആസൂത്രണത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ഭക്ഷ്യസുരക്ഷയും ആഭ്യന്തര ഉൽപാദന സുസ്​ഥിരതയും ഉറപ്പാക്കുന്ന ഫെഡറൽ നിയമ ചട്ടങ്ങൾ, മാധ്യമ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഫെഡറൽ നിയമം തുടങ്ങിയവയുടെ കരടിനും അ​ംഗീകാരമായി.

Tags:    
News Summary - uae qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.