യു.എ.ഇ ​പ്രസിഡന്റ് ഇന്ന്​ രാജ്യത്തെ അഭിസംബോധന ചെയ്യും

ദുബൈ: യു.എ.ഇ ​പ്രസിഡന്റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ബുധനാഴ്ച വൈകുന്നേരം ആറിന്​ രാജ്യത്തെ അഭിസംബോധന ചെയ്യും. അടുത്ത വർഷങ്ങളിലെ രാജ്യത്തിന്‍റെ സമീപനവും ലക്ഷ്യങ്ങളും സംബന്ധിച്ച്​ പൗരന്മാരോടും താമസക്കാരോടും സംസാരിക്കുമെന്ന്​ ഔദ്യോഗിക വാർത്ത ഏജൻസി​ റിപ്പോർട്ട്​ ചെയ്തു​.

രാജ്യത്തെ ടി.വി, റേഡിയോ ചാനലുകൾ തത്സമയം ഇത്​ സംപ്രേഷണം​ ചെയ്യും. ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ മരണ​ ശേഷം യു.എ.ഇ പ്രസിഡന്റായി ശൈഖ്​ മുഹമ്മദ്​ ചുമതലയേറ്റ്​ രണ്ടു മാസം പൂർത്തിയായ ഘട്ടത്തിലാണ്​ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്​.

Tags:    
News Summary - UAE President will address the nation today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.