അബൂദബിയിലെത്തിയ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽ ഥാനി, യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി കൂടിക്കാഴ്ച നടത്തുന്നു

യു.എ.ഇ പ്രസിഡന്‍റും ഖത്തർ അമീറും കൂടിക്കാഴ്ച നടത്തി

അബൂദബി: യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽ ഥാനിയുമായി അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ സാഹോദര്യ ബന്ധത്തെക്കുറിച്ചും, ഇരു രാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തതായി യു.എ.ഇ വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട്​ ചെയ്തു.

അതോടൊപ്പം പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അവലോകനം ചെയ്തതായും പരസ്പരം കാഴ്ചപ്പാടുകൾ കൈമാറിയതായും പ്രസ്താവനയിൽ വ്യക്​തമാക്കി.

ഞായറാഴ്ച അബൂദബിയിലെത്തിയ ശൈഖ്​ തമീമിനെ, ശൈഖ്​ മുഹമ്മദ്​ ബിൻ സായിദും ഉന്നത ഉദ്യോഗസ്ഥരും ചേർന്നാണ്​ സ്വീകരിച്ചത്​.

കൂടിക്കാഴ്ചയിൽ യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്​ ചെയർമാനുമായ ശൈഖ്​ മൻസൂർ ബിൻ സായിദ് ആൽ നഹ്​യാൻ, അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ്​ തഹ്​നൂൻ ബിൻ സായിദ് ആൽ നഹ്​യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്​. ജനറൽ ശൈഖ്​ സൈഫ് ബിൻ സായിദ് ആൽ നഹ്​യാൻ തുടങ്ങിയവരും, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽ ഥാനി, ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ കമാൻഡറുമായ ശൈഖ്​ ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനി, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - UAE President and Qatari Emir meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.