???. ???????? ?? ????

യു.എ.ഇ ഇന്ത്യയിൽ മൂന്ന്​ കോൺസുലർ ഒാഫിസുകൾ കൂടി തുറക്കുന്നു

അബൂദബി: യു.എ.ഇ ഇന്ത്യയിൽ മൂന്ന്​ കോൺസുലർ ഒാഫിസുകൾ കൂടി തുറക്കുമെന്ന്​ ന്യൂദൽഹിയിലെ യു.എ.ഇ എംബസി പ്രഖ്യാപിച്ചു. ചെന്നൈ, ​ൈഹദരാബാദ്​, ചണ്​ഡീഗഡ്​ എന്നിവിടങ്ങളിലാണ്​ പുതിയ കോൺസുലർ ഒാഫിസുകൾ തുറക്കുക. ഒരു ഇംഗ്ലീഷ്​ ദിനപ​ത്രത്തിന്​ നൽകിയ ഇ^മെയിൽ സന്ദേശത്തിലാണ് യു.എ.ഇ എംബസി ഇക്കാര്യം സ്​ഥിരീകരിച്ചത്​. 
പുതിയവ തുറക്കുന്നതോടെ ഇന്ത്യയിലെ മൊത്തം യു.എ.ഇ കോൺസുലർ ഒാഫിസുകളുടെ എണ്ണം ആറാകും. 2016 ഒക്​ടോബറിൽ തിരുവനന്തപുരത്താണ്​ യു.എ.ഇ അവസാനമായി കോൺസുലർ ഒാഫിസ്​ തുറന്നത്​. ന്യൂഡൽഹിയിലെ എംബസി, മുംബൈയിലെ കോൺസുലർ ഒാഫിസ്​ എന്നിവയാണ്​ മറ്റു നയതന്ത്ര സ്​ഥാപനങ്ങൾ.  ഇന്ത്യയിലേക്ക്​ പോകുന്ന യു.എ.ഇ പൗരന്മാർക്കും യു.എ.ഇയിലേക്ക്​ വരുന്ന ഇന്ത്യക്കാർക്കും സേവനം നൽകാനായി എംബസി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്​. ഇന്ത്യ സന്ദർശിക്കുന്ന യു.എ.ഇക്കാർക്ക്​ അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാവുന്ന വിധമാണ്​ ഇൗ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുള്ളത്​. യു.എ.ഇ വിസ, അറ്റസ്​റ്റേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാവും. ‘യു.എ.ഇ എംബസി ന്യൂഡൽഹി’ എന്ന പേരിലുള്ള ആപ്ലിക്കേഷൻ ആപ്പിൾ ആപ്​ സ്​റ്റോറിൽനിന്നും ഗൂഗ്​ൾ പ്ലേ സ്​റ്റോറിൽനിന്നും ഡൗൺലോഡ്​ ചെയ്യാം. ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഉൾപ്പെടുത്തിയ ആപ്ലിക്കേഷൻ യാത്രക്കാരുടെ എല്ലാ പ്രശ്​നങ്ങളും പരിഹരിക്കാൻ പര്യാപ്​തമാണെന്ന്​ ഇന്ത്യയിലെ യു.എ.ഇ സ്​ഥാനപതി ഡോ. അഹ്​മദ്​ ആൽ ബന്ന അഭിപ്രായപ്പെട്ടു.  ഇന്ത്യയിലെ യാത്രക്കിടെ പാസ്​പോർ​േട്ടാ മറ്റു വസ്​തുക്കളോ നഷ്​ടപ്പെടുന്ന യു.എ.ഇ പൗരന്മാരെ സഹായിക്കാൻ ‘തവാജുദി’ എന്ന സേവനം ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. യു.എ.ഇയിൽ ജീവിക്കുന്ന 28 ലക്ഷം ഇന്ത്യക്കാർക്ക്​ ഇൗ ആപ്ലിക്കേഷൻ ഉപകരിക്കും. നീലക്കോളർ ജോലിക്കാർക്ക്​ അത്യാവശ്യമായ വിവരങ്ങൾ ആപ്ലിക്കേഷനിലുണ്ടെന്നും ഡോ. അഹ്​മദ്​ ആൽ ബന്ന വ്യക്​തമാക്കി.
 
Tags:    
News Summary - uae opened 3 more consular offices in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.