യു.എ.ഇയിൽ രാത്രി പുറത്തിറങ്ങാൻ പ്രത്യേക അനുമതി വേണം

ദുബൈ: ദേശീയ അണുനശീകരണ പ്രവർത്തനം തുടരുന്ന ഇന്നും നാ​െളയും രാത്രി എട്ടു മണിക്കു ശേഷം അവശ്യകാര്യങ്ങൾക്ക്​ പുറ ത്തിറങ്ങാനും പ്രത്യേക അനുമതി വേണം. www.move.gov.ae എന്ന വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്​തു വേണം അനുമതി തേടാൻ.


വെബ്​സൈറ്റിൽ മൊബൈൽ നമ്പർ നൽകിയാൽ രജിസ്​ട്രേഷൻ പ്രക്രിയ ആരംഭിക്കും. പിന്നീട്​ എമിറേറ്റ്​സ്​ ​െഎ.ഡിയും വാഹനത്തി​​െൻറ നമ്പറും പുറത്തിറങ്ങാനുള്ള കാരണവും രേഖപ്പെടുത്തണം. ഇവ അംഗീകരിച്ച്​ എസ്​.എം.എസ്​ ലഭിച്ച ശേഷം മാത്രം പുറത്തിറങ്ങുക.

അവശ്യസർവീസ്​ തൊഴിൽ മേഖലകളിലുള്ളവർക്ക്​ ഇൗ രജിസ്ട്രേഷൻ വേണ്ടതില്ല. എന്നാൽ ഇവർ എമിറേറ്റ്​സ്​ ​െഎഡിയും തൊഴിൽ തിരിച്ചറിയൽ രേഖയും സദാ ഒപ്പം കരുതുകയും പരിശോധനാ ഉദ്യോഗസ്​ഥർ ആവശ്യപ്പെട്ടാൽ കാണിക്കുകയും വേണം.

Tags:    
News Summary - uae night movement permit-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.