തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണ ച​ട​ങ്ങി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ക​മ്പ​നി പ്ര​തി​നി​ധി​ക​ളും തൊ​ഴി​ലാ​ളി​ക​ളും

ല​ക്ഷ​ത്തി​ലേ​റെ പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണം

ദു​ബൈ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ദു​ബൈ​യി​ൽ മേ​യ് ഒ​ന്ന് ബു​ധ​നാ​ഴ്ച അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണം ന​ട​ന്നു. ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ആ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കാ​യി​കം, വി​നോ​ദം, ബോ​ധ​വ​ത്ക​ര​ണം, സം​സ്കാ​രം, ആ​രോ​ഗ്യം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളി​ൽ 8 ക​മ്പ​നി​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് 1.11 ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു.

എ​മി​റേ​റ്റ്സി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ഉ​പ​മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് മു​ഹൈ​ർ ബി​ൻ സു​റൂ​ർ, മേ​ജ​ർ ജ​ന​റ​ൽ ഡോ. ​അ​ലി ബി​ൻ അ​ജീ​ഫ്, ക​മ്പ​നി​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. രാ​വി​ലെ 10 മ​ണി മു​ത​ൽ രാ​ത്രി 8 മ​ണി വ​രെ നീ​ണ്ടു​നി​ന്ന ച​ട​ങ്ങു​ക​ളി​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, സ​മ്മാ​ന​ദാ​ന ച​ട​ങ്ങു​ക​ൾ എ​ന്നി​വ ന​ട​ന്നു.

ച​ട​ങ്ങി​ൽ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കു​ക​യും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. മ​ഹ​ത്താ​യ മൂ​ല്യ​ങ്ങ​ളും പാ​ര​മ്പ​ര്യ​ങ്ങ​ളും സ​ഹി​ഷ്ണു​ത​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് യു.​എ.​ഇ സ​മൂ​ഹ​ത്തി​ന്റെ സ​വി​ശേ​ഷ​ത​യെ​ന്നും തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത് ഇ​മാ​റാ​ത്തി​ന്റെ വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും സം​ഭാ​വ​ന ന​ൽ​കു​ന്ന തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള അ​ഗാ​ധ​മാ​യ ന​ന്ദി​യു​ടെ പ്ര​തീ​ക​മാ​ണെ​ന്ന് മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് മു​ഹൈ​ർ ബി​ൻ സു​റൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Lakhs of people participated in the Labours Day celebration.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.