ദുരിത പ്രവാസത്തിനു വിട: വിഷ്ണു രാജ് നാട്ടിലേക്ക് 

ദുബൈ : ഡ്രൈവർ വിസയിൽ 1.30 ലക്ഷം രൂപ ഏജൻസിക്ക് നൽകിയാണ്​ ജീവിതം മെച്ചപ്പെടുത്താനുള്ള സ്വപ്നവുമായി അഞ്ച​ു മാസം മുൻപ്​ വിഷ്ണുനാഥ് തിരുവനന്തപുരത്തു നിന്ന്​ ദുബൈയിലേക്ക് വിമാനം കയറിയത്. പക്ഷെ ഇവിടെ എത്തിയിട്ട് കാര്യങ്ങൾ വിചാരിച്ചത് പോലെ നീങ്ങിയില്ല . ഒരു മാസത്തെ ശമ്പളം പോലും കിട്ടാതെ മനസു തളർന്ന്​ നാട്ടിലേക്ക്​ മടങ്ങാൻ തീരുമാനിച്ചെങ്കിലും നാട്ടിലേക്കുള്ള ടിക്കറ്റെടുക്കാൻ വഴികണ്ടില്ല.

തുടർന്ന്​  ഫ്ലൈ വിത്ത് ഇൻകാസ് ചീഫ് കോർഡിനേറ്റർ അനുര മത്തായിയേയും മുനീർ കുമ്പളയെയും ബന്ധപ്പെടുകയായിരുന്നു. .കാര്യങ്ങൾ പരിശോധിച്ച സ്ക്രീനിംഗ് കമ്മറ്റി   അർഹനെന്ന്​  ടിക്കറ്റ്  കൊടുക്കുകയായിരുന്നു.  ഇൻകാസ് സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡൻറ്​  ടീ.എ.രവീന്ദ്രൻ ,ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദ് അലി , ഫ്ലൈ വിത് ഇൻകാസ് ചീഫ് കോഓർഡിനേറ്റർ  മുനീർ കുമ്പള എന്നിവർ അടങ്ങുന്ന സംഘം ഖവാനീജിലെ ലേബർ ക്യാമ്പിലെത്തി ടിക്കറ്റും ഭക്ഷണ കിറ്റുകളും കൈമാറി .

Tags:    
News Summary - uae news kerala malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.