അജ്മാനിൽ നടന്ന യു.എ.ഇ-നീലേശ്വരം കൾച്ചറൽ സൊസൈറ്റിയുടെ ഈദ് സംഗമം

യു.എ.ഇ-നീലേശ്വരം കൾച്ചറൽ സൊസൈറ്റി ഈദ്‌ സംഗമം

അജ്മാൻ: യു.എ.ഇ-നീലേശ്വരം കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക ജനറൽബോഡിയും ഈദ്‌ സംഗമവും അജ്മാനിൽ നടന്നു. ജർഫിൽ ചേർന്ന യോഗത്തിൽ വിവിധ എമിറേറ്റുകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

കഴിഞ്ഞ ഏഴ്‌ വർഷമായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന കൾച്ചറൽ സൊസൈറ്റി 'തേജസ്‌ ഭവന പദ്ധതി'യിൽ ഉൾപ്പെടുത്തി നിർധന കുടുംബത്തിനു വീട്‌ നിർമിച്ചു നൽകുകയും സ്വദേശത്തും പ്രവാസ ലോകത്തും വിവിധ ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

അഷ്‌റഫ്‌ പറമ്പത്ത്‌ അധ്യക്ഷത വഹിച്ചു. പി.വി. ഇഖ്‌ബാൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഉവൈസ് തായിലക്കണ്ടി‌, ജാസിം മൗലാക്കിരിയത്ത്‌, ഹാരിസ്‌ കമ്മാടം, എം.വി. അസീസ്‌ എന്നിവർ സംസാരിച്ചു. ഇ.കെ. അബ്ദുൽ റഹിമാൻ സ്വാഗതവും ശിഹാബ്‌ ആലിക്കാട്‌ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ഷംസുദ്ദീൻ പറമ്പത്ത് (പ്രസി.), പി.വി. ഇഖ്‌ബാൽ (ജന. സെക്ര.), എം.വി. അബ്ദുൽ അസീസ് (ട്രഷ.), ജാസിം മൗലാക്കിരിയത്ത്‌, ഷക്കീൽ (വൈസ്‌ പ്രസി.), പി.വി. അഫ്സൽ, എ.വി. ഷിഹാബ്‌ (ജോ.സെക്ര.).

Tags:    
News Summary - UAE-Neeleshwaram Cultural Society Eid Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.