യു.എ.ഇ ദേശീയ മുസാബഖ നാളെ

അബൂദബി: യു.എ.ഇ റേഞ്ച്​ ജംഇയ്യതുൽ മുഅല്ലിമീൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ ഏഴ്​ ശനിയാഴ്ച അബൂദബി ബനിയാസ് അൽ ശംഖ വെയിൽസ് ഇന്‍റർനാഷനൽ സ്കൂളിലെ മർഹൂം അത്തിപ്പറ്റ ഉസ്താദ് നഗരിയിൽ നടക്കുന്ന ദേശീയ ഇസ്‍ലാമിക കലാമേള ‘മുസാബഖ 2024’ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി.

യു.എ.ഇയിൽ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന 24 മദ്റസകളിലെ 8000 വിദ്യാർഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 500ൽപരം പേരാണ് മത്സരങ്ങളിൽ​ മാറ്റുരക്കുന്നത്​.

ചെയർമാൻ അബ്ദുറഹ്മാൻ തങ്ങൾ അബൂദബി, ജനറൽ കൺവീനർ കെ.എം. കുട്ടി ഫൈസി അച്ചൂർ, ശുഹൈബ് തങ്ങൾ, ഷൗക്കത്തലി മൗലവി ദൈദ്, അബ്ദുറഷീദ് ദാരിമി, അബ്ദുൽ ഹമീദ് ഉമരി, ഹംസ മൗലവി ദുബൈ എന്നിവർ സംസാരിച്ചു.

Tags:    
News Summary - UAE National Musabaqa tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.