നിരവധി പേർക്ക്​ ആശ്വാസമേകി ഐ.പി.എ സൗജന്യ മരുന്ന് വിതരണം   

ദുബൈ :കോവിഡ് ദുരിതം പേറുന്ന പ്രവാസി ജനതക്ക് സമാധാനം പകരുവാൻ മലയാളി ബിസിനസ്‌ സംരംഭക  കൂട്ടായ്മയായ ഐ.പി.എ  ഇൻറർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ഒരുക്കുന്ന സൗജന്യ മരുന്ന്​ വിതരണം നിരവധി പേർക്ക്​ ആശ്വാസമാവുന്നു.

വിസിറ്റിങ്ങ് വിസയിൽ എത്തിയവരും തൊഴിൽ നഷ്​ടപ്പെട്ടവരും  മെഡിക്കൽ ആരോഗ്യ ഇൻഷുറൻസ്  കാർഡുകൾ ഇല്ലാത്തവരുമായ നിരവധി പേർക്ക്​ ചികിത്സ തേടാൻ വഴിയില്ലാതെ വന്നതോടെയാണ്​ ​െഎ.പി.എ ഇൗ സേവനവുമായി മുന്നോട്ടുവന്നതെന്ന്​ സി.എസ്​.ആർ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്ന  എ.എ.കെ ഫ്രൂട്സ് ആൻറ്​ വെജിറ്റബിൾസ്​ എം.ഡി എ.എ.കെ മുസ്തഫ പറഞ്ഞു.  ഷാർജയിലും ദുബൈയിലുമുള്ള  ഐ.പി.എ അംഗങ്ങളുടെ  ഫാർമസികളുമായി സഹകരിച്ചാണ്​ ഇൗ പദ്ധതി മുന്നോട്ടു നീക്കുന്നത്​.  സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് ആ മരുന്നിനു പകരമുള്ള മരുന്ന് എഴുതിക്കാൻ ഡോക്ടറെ കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്​. മരുന്ന് ആവശ്യമുള്ളവർ  00971 52 820 1111 എന്ന നമ്പറിൽ വാട്ട്​സ്​ആപ്പ്​ ചെയ്യണം.

കോവിഡ് 19 മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ തന്നെ  വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ  ഐസലേഷൻ റൂമുകൾ ഒരുക്കാനും അവയിലേക്കാവശ്യമായ ബെഡ്, വിരിപ്പ് എന്നിവ വാങ്ങാനും  ഭക്ഷണ കിറ്റുകൾ ഒരുക്കാനും രണ്ടു ലക്ഷം ദിർഹം ​െഎ.പി.എ ചെലവിട്ടിരുന്നു.

Tags:    
News Summary - UAE Medicine give-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.