അജ്മാന്‍ : തൊഴിലുടമ ചമച്ച കേസില്‍ കുടുങ്ങി അഞ്ചു വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവാവിന് മോചനം. തിരുവനന്തപുരം പൂന്തുറ സ്വദേശി വിനോദ് മുത്തപ്പനാണ് തൊഴിലുടമ നല്‍കിയ വ്യാജ പരാതിയെ തുടർന്ന് അഞ്ച് വർഷം തടവിന് വിധിക്കപ്പെട്ടിരുന്നത്. ദുബൈയിലെ മെഡിക്കല്‍ എഞ്ചിനീയറിങ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു വിനോദ്.
കമ്പനിയുടെ മറ്റൊരു ബ്രാഞ്ചില്‍ 2016 മെയ് 24 ന് 58100 ദിര്‍ഹം മോഷണം പോയതാണ് സംഭവങ്ങളുടെ തുടക്കം. ഉടമ നൽകിയ പരാതിയെ തുടർന്ന് ജോലി ആവശ്യാര്‍ത്ഥം ഷാര്‍ജ ബ്രാഞ്ചില്‍ എത്താറുള്ള വിനോദ് ഉൾപ്പെടെ പലരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ആരെയും പിടികൂടിയില്ല. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അവിടെ തുടര്‍ന്ന വിനോദ് ജോലി മതിയാക്കി നാട്ടില്‍ പോയി.
എന്നാൽ ഉയര്‍ന്ന ജോലി ആവശ്യാര്‍ത്ഥം ദുബൈ ആരോഗ്യ അതോറിറ്റിയുടെ പരീക്ഷയെഴുതാനായി 2018 ഏപ്രിലില്‍ ഷാര്‍ജ വിമാനത്താവളത്തിൽ വന്നിറങ്ങിയ വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മുന്‍പ് നടന്ന മോഷണ കേസില്‍ നാട്ടിലായിരുന്ന വിനോദിനെ പ്രതിയാക്കി തൊഴിലുടമ 2017 ഡിസംബറില്‍ നല്‍കിയ പുതിയ കേസില്‍ 2018ഫെബ്രുവരിയില്‍ വിനോദിനെതിരെ അഞ്ച് വർഷം തടവും നാടുകടത്തലും വിധി വന്നതിെൻറ പേരിലായിരുന്നു അറസ്റ്റ്. ഇതൊന്നും അറിയാതെയാണ് പരീക്ഷ എഴുതാന്‍ വിനോദ് യു.എ.ഇയില്‍ എത്തിയത്. ഇയാളെ ജയിലിലയച്ചതോടെ ബന്ധുക്കള്‍ ഷാര്‍ജയിലെ നിയമ വിദഗ്ധന്‍ ഷമീം ശക്കീമുമായി ബന്ധപ്പെട്ടു.
അദേഹത്തിെൻറ സഹായത്താല്‍ മുഹമ്മദ് സല്‍മാന്‍ അഡ്വക്കേറ്റ്സിലെ വക്കീല്‍ അബ്ദുല്ല സല്‍മാന്‍ മുഖാന്തരം അപ്പീല്‍ നല്‍കുകയായിരുന്നു. കക്ഷിയുടെ അഭാവത്തില്‍ നടത്തിയ വാദം പുനപരിശോധിക്കാന്‍ അപേക്ഷിച്ച് നല്‍കിയ ഹരജി പരിഗണിച്ച കോടതി പിന്നീട് നടന്ന വാദത്തില്‍ വിനോദ് നിരപരാധിയാണെന്ന് ബോധ്യം വന്ന് വെറുതെ വിട്ടു. 45 ദിവസം ജയിലില്‍ കിടന്ന വിനോദിന് മോചനം ലഭിച്ചതിനെ തുടര്‍ന്ന് പരീക്ഷ എഴുതാനുമായി.
നിയമപോരാട്ടത്തില്‍ വിജയം കണ്ട ഇദ്ദേഹമിപ്പോൾ ഉയര്‍ന്ന ജോലി നേടുന്നതിനായി പരീക്ഷയിലെ വിജയം പ്രതീക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.