താമസവിസ പരാതികൾ ഓൺലൈനായി സമർപ്പിക്കാം

ദുബൈ: ദുബൈയിൽ താമസവിസയുമായി ബന്ധപ്പെട്ട പരാതികളും സ്‌പോൺസറും സ്‌പോൺസർ ചെയ്യപ്പെട്ട വ്യക്തിയും തമ്മിലുള്ള തർക്കങ്ങളും പരിഹരിക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ അറിയിച്ചു. ഓരോ പരാതിയുടെയും വിശദാംശങ്ങൾ പരിശോധിച്ച്, ബന്ധപ്പെട്ടവർക്ക് ഉചിതമായ നടപടികളിലേക്ക് മാർഗനിർദേശം നൽകുകയും നിലവിലുള്ള ചട്ടങ്ങൾക്കനുസരിച്ച് പരിഹാരത്തിന് സഹായിക്കുകയും ചെയ്യുന്നതായി അനുരഞ്ജന–ഒത്തുതീർപ്പ് വിഭാഗം വ്യക്തമാക്കി. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അപേക്ഷാ നടപടികൾ വിശദീകരിച്ചത്.

താമസാനുമതി നടപടികളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളോ സ്‌പോൺസർഷിപ് ബന്ധത്തിലെ തർക്കങ്ങളോ ഉള്ളവർക്ക് വകുപ്പിന്‍റെ അധികാരപരിധിക്കുള്ളിൽ സഹായം ലഭ്യമാക്കും. ലഭിക്കുന്ന അപേക്ഷകൾ വിദഗ്ധർ പരിശോധിക്കുകയും ബാധകമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.

Tags:    
News Summary - Dubai Residence Visa Disputes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.