അബൂദബി: ബാറ്ററി തകരാര്‍ കാരണം 88,700 ഐഫോണ്‍ -6 യൂനിറ്റുകള്‍ തിരിച്ചുവിളിക്കാന്‍ യു.എ.ഇ സാമ്പത്തിക മന്ത്രാലയം കാമ്പയിന്‍ തുടങ്ങി. 2015 സെപ്റ്റംബറിനും ഒക്ടോബറിനും ഇടയില്‍ ചൈനയില്‍ നിര്‍മിച്ച ഐഫോണ്‍ -6ന്‍െറ ചില സീരീസുകളില്‍ തകരാറുണ്ടെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് കമ്പനിയുമായി സഹകരിച്ചാണ് സാമ്പത്തിക മന്ത്രാലയം തിരിച്ചുവിളിക്കല്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ഐഫോണ്‍ -6 ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ഫോണിന്‍െറ ബാറ്ററിക്ക് തകരാറുണ്ടോയെന്ന് https://www.apple.com/ae/support/iphone6sunexpectedshutdown/ ലിങ്കില്‍ പോയി പരിശോധിക്കാമെന്ന് സാമ്പത്തിക മന്ത്രാലയത്തിന്‍െറ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ഹാഷിം ആല്‍ നുഐമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.