ഡോ. ആസാദ് മൂപ്പൻ
ദുബൈ: യു.എ.ഇ സ്ഥാപകരുടെ ഐക്യവും ദർശനവും ത്യാഗവും ഉൾക്കൊള്ളുന്ന സന്ദേശമാണ് ദേശീയ പതാകദിനത്തിലൂടെ ഓർമിക്കപ്പെടുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഈ മഹത്തായ രാഷ്ട്രത്തിലെ ജനങ്ങളോടൊപ്പം അണിചേരുന്നുവെന്നും പതാകദിന സന്ദേശത്തിൽ ആസാദ് മൂപ്പൻ പറഞ്ഞു.
രാജ്യത്തിന്റെ ക്ഷേമത്തിനായി ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഒപ്പം അചഞ്ചലമായ ബഹുമാനത്തോടും അർപ്പണബോധത്തോടുംകൂടി രാജ്യത്തിന്റെ പതാകക്കൊപ്പം നിൽക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.