ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

അൽഐൻ: അൽഐൻ ഇന്ത്യൻ സോഷ്യൽ സ​െൻറർ  വനിത വിഭാഗം, അൽഐനിലെ മലയാളി വനിത  കൂട്ടായ്മയായ  താരാട്ട് എന്നിവ ചേർന്ന് ജീവകങ്ങളുടെയും ഹീമോഗ്ലോബി​െൻറയും കുറവ് ഭക്ഷണരീതിയിലൂടെ എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. താരാട്ട് നേരത്തെ നടത്തിയ രക്തദാന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ പകുതിയോളം സ്ത്രീകളിൽ ഹീമോഗ്ലോബി​െൻറ കുറവ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.  താരാട്ട് സെക്രട്ടറി ജംശീല ഷാജിത് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് സ്വപ്ന വേണു അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ സ​െൻറർ  പ്രസിഡൻറ് നരേഷ് സൂരി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി റസ്സൽ മുഹമ്മദ് സാലി സംസാരിച്ചു. താരാട്ട് ട്രഷറർ റസിയ ഇഫ്തിക്കർ നന്ദി പറഞ്ഞു.
 

News Summary - uae events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.