ടൂറിസ്​റ്റ്​ വിസയിലും ഇന്ത്യക്കാർക്ക്​ ദുബൈയിലേക്ക്​ വരാം

ദുബൈ: ഇന്ത്യൻ പാസ്​പോർട്ടുള്ള യാത്രക്കാർക്ക​ും ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിലേക്ക്​ വരാം. എന്നാൽ 14ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്താത്തവർക്കാണ്​ യാത്ര ചെയ്യാൻ അനുമതി. എമിറേറ്റ്​സ്​ എയർലൈനും ഫ്ലൈദുബൈയും ​യാത്രക്കാരുടെ സംശയത്തിന്​ മറുപടി നൽകിക്കൊണ്ടാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

ഇന്ത്യക്ക്​ പുറമെ പാകിസ്​താൻ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത്തരത്തിൽ യാത്ര ചെയ്യാനാവും. യാത്ര ചെയ്യുന്ന രാജ്യത്തിനനുസരിച്ച്​ പി.സി.ആർ ടെസ്​റ്റ്​ അടക്കമുള്ള മറ്റു മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ നിർദേശം അനുസരിച്ച്​ നാട്ടിൽ കുടുങ്ങിയവർക്ക്​ ഖത്തർ, അർമീനിയ പോലുള്ള രാജ്യങ്ങളിൽ 14ദിവസം തങ്ങിയ ശേഷം ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിലേക്ക്​ എത്താനാകും.

നിലവിൽ റെഗുലർ വിസയുള്ളവർക്ക്​ ദുബൈയിലേക്ക്​ യാത്ര ചെയ്യാൻ ഡി.ജി.ആർ.എഫ്​.എ അനുമതി, 48മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ എന്നിവയും യാത്രക്ക്​ ആറു മണിക്കൂർ മുമ്പുള്ള റാപിഡ്​ ടെസ്​റ്റും നടത്തണം.

സന്ദർശകവിസക്കാർക്കും അബൂദബിയിലേക്ക്​ വരാമെന്ന്​ നേരത്തെ ദുരന്തനിവാരണ സമിതി അറിയിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്​റ്റിലില്ലാത്ത രാജ്യങ്ങളിൽ നിന്ന്​വരുന്നവർ 10ദിവസം ക്വാറൻറീനിൽ കഴിയണമെന്നതാണ്​ നിബന്ധന പറഞ്ഞിരുന്നത്​.

Tags:    
News Summary - UAE decides to offer tourist visas to Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.