ആരോഗ്യസംരക്ഷണമാണ് പ്രധാന ശക്തി -ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം

ദുബൈ: ഒരു രോഗം രാഷ്ട്രങ്ങളെ സ്തംഭിപ്പിക്കുന്ന കാലഘട്ടത്തിൽ സമ്പദ്‌വ്യവസ്ഥയെയും രാഷ്ട്രീയത്തെയും രൂപപ്പെടു ത്തുന്ന പ്രധാന ശക്തിയാണ് ആരോഗ്യസംരക്ഷണമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈ ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം.

ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് ശൈഖ് മുഹമ്മദ് ലോകത്തിനായി ഇൗ സന്ദേശം കുറിച്ചത്. ലോകം പണ്ടേ ചോദിക്കുന്ന ചോദ്യമാണ് യഥാർത്ഥ ശക്തി എവിടെയാണെന്ന കാര്യം. സമ്പദ്‌വ്യവസ്ഥയല്ല രാഷ്ട്രീയത്തെ നയിക്കുന്നതെന്നും സമ്പദ്‌വ്യവസ്ഥയെയും രാഷ്ട്രീയത്തെയും രൂപപ്പെടുത്തുന്ന പ്രധാന ശക്തിയാണ് ആരോഗ്യസംരക്ഷണമെന്ന് കോവിജ് കാലം തെളിയിച്ചതായും ട്വീറ്റിൽ ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

ആയിരക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളുമാണ് ശൈഖ് മുഹമ്മദി​​െൻറ ട്വീറ്റിന് പ്രതികരണമായെത്തുന്നത്. വൈറലായ സന്ദേശം ലോകം ഏറ്റെടുത്തുകഴിഞ്ഞു. കോവിഡ് -19 മഹാമാരി ഏപ്രിൽ 10 വരെ 1.6 ദശലക്ഷം ആളുകളെ ബാധിക്കുകയും 95,000 ത്തിലധികം പേർ മരണമടയുകയും ചെയ്തിട്ടുണ്ട്.

യുഎഇ ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ കഠിനാധ്വാനം മൂലം 350,000 ത്തിലധികം പേർ സുഖം പ്രാപിച്ചു. വൈറസ് പടരുന്നത് തടയാനും പരിഹാരം കണ്ടെത്താനും ഇപ്പോഴും ശ്രമം തുടരുകയാണ്.

Tags:    
News Summary - uae covid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.