ദുബൈ: രാജ്യം ഒറ്റക്കെട്ടായി കോവിഡ് പ്രതിരോധ പ്രയത്നങ്ങൾ നടത്തുന്നതിെൻറ ഭാഗമായി ഒട്ടനവധി നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും പ്രഖ്യാപിക്കപ്പെട്ടിരുന്നു. അവ ലംഘിക്കുന്നവർക്ക് കടുത്ത പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച് ദേശീയ അണുനശീകരണ യജ്ഞത്തിെൻറ ഘട്ടത്തിൽ അനുവദനീയമല്ലാത്ത സമയങ്ങളിൽ വാഹനവുമായി പുറത്തുേപാകുന്നതിനെല്ലാം കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
അണുനശീകരണം നടത്തുന്ന സമയങ്ങളിൽ അനുമതിയില്ലാതെ റോഡിലിറങ്ങിയ വാഹനങ്ങളുടെ വിവരങ്ങൾ കാമറയിൽ പതിയുമെന്നും ഉടമകൾക്ക് നടപടികൾ നേരിടേണ്ടി വരുമെന്നുമായിരുന്നു അറിയിപ്പ്. നിയമം ലംഘിച്ച പലർക്കും പിഴ ചുമത്തിക്കൊണ്ടുള്ള അറിയിപ്പുകൾ ലഭിച്ചു കഴിഞ്ഞു. എന്നാൽ, നിങ്ങൾക്ക് പിഴ ചുമത്തിയത് തെറ്റായ രീതിയിലാണ് എന്ന് വ്യക്തികളോ കമ്പനികളോ കരുതുന്നുവെങ്കിൽ ഇതു സംബന്ധിച്ച് ആവലാതികൾ ബോധിപ്പിക്കാൻ യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ അതിന് അവസരം നൽകുന്നു.
https://bit.ly/3b3nSvR എന്ന ലിങ്ക് മുഖേനെയോ യു.എ.ഇ പബ്ലിക് പ്രോസിക്യൂഷെൻറ ആപ്പ് മുഖേനെയോ ആവലാതി ബോധിപ്പിക്കാം. പിഴ വിവരം ലഭിച്ച് 15 ദിവസത്തിനകം അപേക്ഷ നൽകണം.
എമിറേറ്റ്സ് െഎ.ഡി, പാസ്പോർട്ട്, ഫൈൻ ചുമത്തിയതു സംബന്ധിച്ച രേഖകൾ, ഫൈൻ ചുമത്താതിരിക്കാൻ തെളിവായി നൽകാവുന്ന രേഖകൾ എന്നിവയും ആവശ്യമാണ്. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അവയുടെ പ്രതിനിധികൾക്കോ ഇൗ അപേക്ഷ സമർപ്പിക്കാം. അവ പരിശോധിച്ച ശേഷം അധികൃതർ മേൽ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.