Posted On
date_range Updated On
date_range കുവൈത്തിനെതിരായ ഇറാൻ ആക്രമണങ്ങളെ അപലപിച്ച് യു.എ.ഇ
അബൂദബി: കുവൈത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യു.എ.ഇ. കുവൈത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഈ ആക്രമണങ്ങൾ. മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും ഭീഷണിയാണ് ഈ ആക്രമണങ്ങളെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം പറഞ്ഞു. കുവൈത്തിന് പൂർണ ഐക്യദാർഢ്യം അറിയിക്കുന്നതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.