അബുദാബി ആക്രമണം: ഹൂതികൾ മിസൈലുകൾ ഉപയോഗിച്ചെന്ന്​ യു.എ.ഇ അംബാസഡർ

ദുബൈ: അബൂദബിയിൽ മൂന്നുപേരുടെ മരണത്തിന്​ കാരണമായ ആക്രമണത്തിന്​ ഹൂതികൾ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. യു.എസിലെ യു.എ.ഇ അംബാസഡർ യൂസുഫ്​ അൽ ഉതൈബയാണ്​ നിർണായകമായ വിവരം അമേരിക്കയിൽ ഒരു ചടങ്ങിൽ സംസാരിക്കവെ വ്യക്​തമാക്കിയത്​.

നേരത്തെ ഡ്രോണുകൾ മാത്രമാണ്​ ഉപയോഗിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. ആദ്യമായാണ്​ മിസൈൽ ഉപയോഗിച്ചതായി ഔദ്യേഗികമായി  വെളിപ്പെടുത്തുന്നത്​.

ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പലതവണകളായി സിവിലയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച്​ തൊടുത്തുവിട്ടതായും മിക്കതും തടയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാൽ തടയാൻ കഴിയാത്തതാണ്​ മൂന്നു പേരുടെ മരണത്തിനിടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂയിഷ്​ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി ഓഫ് അമേരിക്ക സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ സംസാരിക്കവെയാണ്​ യൂസുഫ്​ അൽ ഉതൈബ ഇക്കാര്യം വെളിപ്പെടുത്തിയത്​.

Tags:    
News Summary - UAE ambassador says Houthis used missiles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.