ലോകമെങ്ങും ടൈസൺ അക്കാദമികൾ വരുന്നു
ദുബൈ: മുൻ ലോക ബോക്സിങ് താരം മൈക്ക് ടൈസൺ തെൻറ പുതിയ ഫിറ്റ്നസ് സെൻററുകളുടെ പ്രഖ്യാപനം ദുബൈയിൽ നടത്തി.
മൈക് ടൈസൺ അക്കാദമി എന്നപേരിൽ ലോകമൊട്ടുക്കും ഫ്രാഞ്ചൈസി ഫിറ്റ്നസ് കേന്ദ്രങ്ങൾ തുടങ്ങാനാണ് പരിപാടിയെന്ന് അറ്റ്ലാൻറിസ് ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ടൈസൺ അറിയിച്ചു. പ്രീമിയർ, ഫുൾ സർവീസ്, സ്റ്റാൻഡേർഡ്, എക്സ്പ്രസ് എന്നിങ്ങനെ നാലു തരം ജിമ്മുകളാണ് ഉണ്ടാവുക.
തുടക്കത്തിൽ ഇന്ത്യ, പാകിസ്താൻ, ബഹറൈൻ, ആസ്ട്രേലിയ, ന്യുസിലാൻറ്, ആഫ്രിക്ക,സൈപ്രസ്, ഗ്രീസ്,മൊറോക്കോ, ഫ്രാൻസ്,ചൈന, സ്വിറ്റ്സർലൻറ് ,തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ജിമ്മുകൾ തുറക്കും. യു.എ.ഇയിൽ ദുബൈയിലും അബൂദബിയിലും അക്കാദമികൾ ആരംഭിക്കുമെന്ന് ടൈസൺ പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങൾ എല്ലാ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. വലിയ കേന്ദ്രങ്ങളിൽ മൈക് ടൈസൺ മ്യൂസിയവും നീന്തൽകുളവും ജ്യൂസ് ബാറും ഉണ്ടാകും.പരിശീലകരെ ടൈസൺ നേരിട്ട് തെരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.