വേഗത്തിൽ ഇടപെട്ട ഉദ്യോഗസ്ഥരെ ദുബൈ പൊലീസ് ആദരിക്കുന്നു
ദുബൈ: കഴിഞ്ഞ വർഷം ദുബൈ പൊലീസിൽ ഏറ്റവും വേഗത്തിൽ പ്രതികരിച്ചതിനുള്ള ആദരം പട്രോൾ 512 വിഭാഗത്തിലെ അൽ മുറഖബാത് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി.
ഒരുമിനിറ്റും 17 സെക്കൻഡുമാണ് അടിയന്തര സാഹചര്യത്തിൽ പ്രതികരിക്കാൻ ഈ വിഭാഗം എടുത്തത്. സാധാരണ രണ്ടു മിനിറ്റും 48 സെക്കൻഡുമാണ് ഇടപെടാൻ എടുക്കാവുന്ന സമയം. 2020ലെ വേഗത്തിലുള്ള പ്രതികരണത്തിന് ഉദ്യോഗസ്ഥരെ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി ആദരിച്ചു. സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പരിശ്രമത്തെയും നേട്ടത്തെയും കമാൻഡർ ഇൻ ചീഫ് അഭിനന്ദിച്ചു.
അടിയന്തര സന്ദർഭങ്ങളിലും കുറ്റകൃത്യങ്ങൾ സംഭവിച്ചാലും ഏറ്റവും വേഗത്തിൽ ഇടപെടുന്ന പൊലീസിെൻറ ശ്രദ്ധയാണിത് അടയാളപ്പെടുത്തുന്നത്. ദുബൈയെ ജീവിക്കാനും ജോലിചെയ്യാനും സന്ദർശിക്കാനും ലോകത്തെ ഏറ്റവും മികച്ച സ്ഥലമാക്കുന്നതിന് ഇത് സഹായിക്കും -അദ്ദേഹം പറഞ്ഞു. എമിറേറ്റിെൻറ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ കാര്യക്ഷമമായും ഫലപ്രദമായും ഇടപെടുന്നത് തുടരാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പരിശ്രമത്തിെൻറ ഫലമാണ് നേട്ടമെന്ന് ബ്രിഡേഗിയർ അലി ഗാനിം പറഞ്ഞു.ബഹുമതി നൽകിയ പൊലീസ് വകുപ്പിനും കമാൻഡർ ഇൻ ചീഫിനും ഉദ്യോഗസ്ഥൻ നന്ദി പറഞ്ഞു. ഭാവിയിൽ കൂടുതൽ മികച്ച രീതിയിൽ ഇടപെടാനുള്ള പ്രചോദനമാണിതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.