ഒ.സി.വൈ.എം യു.എ.ഇ മേഖല സമ്മേളനം സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത
ഉദ്ഘാടനം ചെയ്യുന്നു
ഫുജൈറ: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു.എ.ഇ മേഖലയുടെ 35ാമത് വാർഷിക സമ്മേളനം ഇടുക്കി ഭദ്രാസനാധിപൻ സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് റവ. ഫാ. സന്തോഷ് സാമുവൽ കെ അധ്യക്ഷത വഹിച്ചു.
ഒ.സി.വൈ.എം കേന്ദ്ര വൈസ് പ്രസിഡന്റ് റവ. ഫാ. ജെയ്ൻ സി. മാത്യു, ഏഷ്യാനെറ്റ് എക്സിക്യൂട്ടിവ് ന്യൂസ് എഡിറ്റർ വിനു വി. ജോൺ എന്നിവർ ‘ക്രിസ്തുവിലുള്ള സമ്പൂർണ സ്വാതന്ത്ര്യം’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾക്ക് നേതൃത്വം നൽകി. മേഖല സെക്രട്ടറി ലിജാ ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. വെരി. റവ. ഫാ. ഡോ. അഡ്വ. ഷാജി ജോർജ് കോറെപ്പിസ്കോപ്പ, റവ. ഫാ. മാത്യു വർഗീസ്, റവ. ഫാ. അജു എബ്രഹാം, റവ. ഫാ. ഗീവർഗീസ് മാത്യു, റവ. ഫാ. എബി കെ. രാജു, റവ. ഫാ. എബ്രഹാം മാത്യു, റവ. ഫാ. ചെറിയാൻ ജോസഫ്, റവ. ഫാ. മാത്യു ജോൺ, റവ. ഫാ. ജോൺസൻ ഐപ്പ്, റവ. ഫാ. സച്ചിൻ കുര്യാക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ചെറിയാൻ ഗ്രൂപ്സ് ചെയർമാൻ സജി ചെറിയാൻ, ജി.സി.സി സെക്രട്ടറി ഫിലിപ് എൻ. തോമസ്, പ്രവാസി സെൽ കോഓഡിനേറ്റർ ആന്റോ എബ്രഹാം, ബാബു കുര്യൻ, ബേബി തങ്കച്ചൻ, ഇടവക ട്രസ്റ്റി ജേക്കബ് പാപ്പച്ചൻ, സെക്രട്ടറി ബിജുമോൻ സി.ജെ, ജോയന്റ് സെക്രട്ടറിമാരായ ജെറിൻ ബാബു കോശി, ഗീവർഗീസ് എബി, കൺവീനർ ലിജോമോൻ ജോർജ്, യൂനിറ്റ് സെക്രട്ടറി ജോബിൻ പി. തോമസ്, വിവിധ യൂനിറ്റ് സെക്രട്ടറിമാർ, യു.എ.ഇയിലെ വിവിധ ഓർത്തഡോക്സ് ഇടവകകളിൽ നിന്നും നിരവധി പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.