Posted On
date_range Updated On
date_range ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക് നീട്ടി
ദുബൈ: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ജൂലൈ ആറ് വെര വിമാന സർവീസ് ഉണ്ടായിരിക്കില്ലെന്ന് എയർ ഇന്ത്യ. നേരത്തെ ജൂൺ 30 വരെയായിരുന്നു വിമാനസർവീസ് നിർത്തിവെച്ചിരുന്നത്. ഇതാണ് ഒരാഴ്ച കൂടി നീട്ടിയത്.
അതേസമയം, ഇന്ത്യക്കാരുടെ യാത്രാവിലക്ക് എത്ര മാസത്തേക്കാണെന്ന് യു.എ.ഇ സർക്കാർ വ്യക്തമാക്കിയിട്ടില്ല. അനിശ്ചിത കാലത്തേക്കാണ് വിലക്കേർപെടുത്തിയിരിക്കുന്നത്. എയർ ഇന്ത്യയുടെ പുതിയ അറിയിപ്പ് വന്നതോടെ ജൂലൈ ആറ് വരെ സർവീസ് ഉണ്ടാവില്ലെന്ന് ഉറപ്പായി. ജൂലൈ ആറിന് മുൻപ് യാത്രാവിലക്ക് മാറില്ലെന്ന് യു.എ.ഇ അധികൃതരിൽ നിന്ന് എയർലൈനുകൾക്ക് അറിയിപ്പ് ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് എയർ ഇന്ത്യയുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.