ഷാര്‍ജ: ചരക്ക് നീക്കത്തിനും മറ്റും ഉപയോഗിക്കുന്ന ട്രെയിലറുകളുടെ ലൈസന്‍സും രജിസ്ട്രഷനും പുതുക്കല്‍ ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്കി. ട്രാഫിക് ആന്‍ഡ് ലൈസന്‍സ് വകുപ്പിെൻറ ആര്‍ട്ടിക്കിള്‍ നമ്പര്‍ 96 പ്രകാരം ഈ മാസം അവസാനം വരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 1000 ദിര്‍ഹമാണ് പിഴ.
റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പൊലീസിെൻറ തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. കൂടാതെ, ട്രെയിലറുകള്‍ അപകടങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും നിലവാരങ്ങളൊന്നും പാലിക്കാത്ത ട്രെയിലറുകളെ കണ്ടെത്തുന്നതിനുമാണ് പൊലീസ് രംഗത്തുള്ളത്. സുരക്ഷാപരിശോധന വഴി ട്രെയിലറുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും റോഡപകടങ്ങളും നിയമലംഘനങ്ങളും ചെറുക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ തന്ത്രപ്രധാനമായ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. രജിസ്ട്രേഷൻ, ലൈസന്‍സ് നടപടികള്‍ മുറക്ക് പൂര്‍ത്തിയാക്കുന്ന വാഹന ഉടമകള്‍ക്ക് വിശദാംശങ്ങള്‍ നല്‍കും.
നടപടികള്‍ പൂര്‍ത്തിയാക്കിയ ഓരോ ട്രെയിലറിെൻറയും പിന്‍ഭാഗത്തും ഒരു പ്ലേറ്റ് നമ്പര്‍ ഉണ്ടായിരിക്കും.
ഇത്തരം വാഹനങ്ങള്‍ എല്ലാ വര്‍ഷവും രജിസ്ട്രേഷന് നടപടികള്‍ അനുവദിക്കപ്പെട്ട കേന്ദ്രങ്ങള്‍ വഴി നടത്തണമെന്നാണ് നിയമം. അടുത്ത വര്‍ഷാദ്യത്തില്‍ വീഴ്ച്ച വരുത്തിയ വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളുമെന്ന് ഷാര്‍ജ പൊലീസിലെ മെഷിന്‍സ് ആന്‍ഡ് മോട്ടോറിസ്റ്റ് െലെസന്‍സ് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ലെഫ്.
കേണല്‍ ഹമീദ് ആല് ജലാഫ് പറഞ്ഞു. ഷാര്‍ജ പൊലീസിെൻറ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ആദ്യ അമ്പത് അപേക്ഷകര്‍ രജിസ്ട്രേഷന് ഫീസ് നല്‍കുന്നത് ഒഴിവാക്കും. ഉപഭോക്താക്കളുടെ സന്തുഷ്ടി ഉയര്‍ത്തുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടുള്ള 'നിങ്ങളുടെ ട്രെയിലര്‍ രജിസ്റ്റര്‍' എന്ന പേരില്‍ ട്രാഫിക് ലൈസന്‍സ് വകുപ്പ് നടത്തുന്ന കാമ്പയിനുമായി ബന്ധപ്പെട്ടാണ് ഈ ആനുകൂല്യമെന്ന് ജലാഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.