ദുബൈ: പിണറായി സർക്കാറിന്റെ അവസാന ബജറ്റ് നിരാശജനകമാണെന്ന് യു.ഡി.എഫ് യു.എ.ഇ കമ്മിറ്റി കൺവീനർ പുന്നക്കൻ മുഹമ്മദലി. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിൽ പറഞ്ഞ പ്രവാസി പെൻഷനായി 5000 രൂപ നൽകുമെന്നതിനെക്കുറിച്ച് ഒരു പരാമർശവും ബജറ്റിലില്ല.
കഴിഞ്ഞ ബജറ്റിൽ യാത്ര പ്രശ്നം പരിഹരിക്കുന്നതിനായി ചാർട്ടേഡ് വിമാനം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും പരിഹാരമായില്ല. പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള മുഴുവൻ ചെലവ് സർക്കാർ വഹിക്കുമെന്ന പ്രഖ്യാപനങ്ങൾക്ക് ബജറ്റിൽ ഒരു ചില്ലി കാഷ് മാറ്റിവെച്ചില്ലെന്നും കമ്മിറ്റി ആരോപിച്ചു.
പ്രവാസികളെ വഞ്ചിച്ച പിണറായി സർക്കാറിനെതിരെ വരുന്ന തെരഞ്ഞെടുപ്പിൽ പ്രവാസികളും കുടുംബങ്ങളും ബാലറ്റിലൂടെ മറുപടി നൽകുമെന്ന് യു.ഡി.എഫ് കൺവീനർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.