ദുബൈ: സംസ്ഥാന സർക്കാറിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ്, പ്രവാസികളെയും പൊതുജനങ്ങളെയും ഒരുപോലെ വഞ്ചിക്കുന്നതും തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചുള്ളതുമായ പൊള്ളയായ പ്രഖ്യാപനങ്ങളാണെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്റ് അബ്ദുൽ ഹസീബ് പ്രസ്താവിച്ചു. നോർക്ക റൂട്ട്സ് വഴിയുള്ള പുനരധിവാസ പദ്ധതികൾക്ക് കേവലം 65 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് പ്രവാസികൾ മടങ്ങിയെത്തുമ്പോൾ ഈ തുക ഒട്ടും പര്യാപ്തമല്ല.
ചികിത്സാ സഹായവും മറ്റും ഉൾപ്പെടുന്ന ‘സാന്ത്വന’ പദ്ധതിക്ക് 35 കോടിയും ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് 18 കോടിയും മാത്രമാണ് വകയിരുത്തിയത്. ധൂർത്താണെന്ന് വിമർശനം ഉയർന്നിട്ടുള്ള ലോക കേരള സഭക്കും അനുബന്ധ പരിപാടികൾക്കുമായി 7.30 കോടി രൂപ മാറ്റിവെച്ചിട്ടുമുണ്ട്. പ്രവാസികളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ സർക്കാർ പ്രാധാന്യം നൽകുന്നത് ഇത്തരം ആഘോഷങ്ങൾക്കാണെന്നത് പ്രതിഷേധാർഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.