അബൂദബി: ട്രാഫിക് പിഴകള്‍ക്ക് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തു നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണവുമായി അബൂദബി പൊലീസ്. ട്രാഫിക് ഫൈനുകള്‍ക്ക് 90 ശതമാനം വരെ ഡിസ്കൗണ്ട് ഉണ്ടെന്ന് കാണിച്ച് സാമൂഹമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്കി തട്ടിപ്പുകള്‍ അരങ്ങേറുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തുവന്നത്.
ഗതാഗത നിയമലംഘനങ്ങളുടെ പിഴകള്‍ക്ക് ഇളവ് നല്കുന്നതിനു പുറമേ, പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്കുന്നെന്നും തട്ടിപ്പുകാര്‍ പരസ്യങ്ങളിലൂടെ അവകാശപ്പെടുന്നുണ്ട്. ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ ഇത്തരം അറിയിപ്പുകള് തങ്ങള്‍ നല്‍കൂവെന്നും തട്ടിപ്പുകളെക്കുറിച്ച് പൊതുജനം ബോധവാന്മാരാകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വിവരം അബൂദബി പൊലീസിന്റെ സ്മാര്‍ട്ട് ആപ് മുഖേനയോ ടോള്‍ ഫ്രീ നമ്പറായ 8002626ലോ ബന്ധപ്പെട്ട് അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.