ഇ​ന്നു മു​ത​ൽ 23 വ​രെ ചി​ല റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത നിയന്ത്രണം

ദു​ബൈ: ഞാ​യ​റാ​ഴ്ച മു​ത​ൽ എ​മി​റേ​റ്റി​ലെ ചി​ല പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ നിയന്ത്രണമുണ്ടാകുമെ​ന്ന്​ ​ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ഈ ​മാ​സം 23 വ​രെ​യാ​ണ്​ നിയന്ത്രണം പ്ര​തീ​ക്ഷി​ക്കേ​ണ്ട​ത്. ഖാ​ല​ിദ്​ ബി​ൻ വ​ലീ​ദ്​ റോ​ഡി​ലെ അ​ൽ ഗു​ബൈ​ബ-​അ​ൽ മി​ന സ്​​ട്രീ​റ്റ്​ ജ​ങ്​​ഷ​നി​ൽ ഗ​താ​ഗ​ത നിയന്ത്രണം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ വേ​ഗം കു​റ​ച്ച്​ പോ​കേ​ണ്ട​താ​യി​വ​രും. ഇ​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന ദി​ശാ​സൂ​ചി​ക​ക​ൾ അ​നു​സ​രി​ക്കാ​നും മ​റ്റു റൂ​ട്ടു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നു​മാ​ണ്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

Tags:    
News Summary - Traffic control on roads from today till 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.