മലമുകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന റെസ്ക്യൂ ടീം
Posted On
date_range Updated On
date_range മലമുകളിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി
ഷാർജ: മലമുകളിൽ കുടുങ്ങിയ വിനോദസഞ്ചാരികളായ മൂന്നുപേരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി.
ഷാർജ കൽബയിലെ മലമുകളിലാണ് മൂന്നുപേർ അകപ്പെട്ടത്. വിവരം ലഭിച്ച ഉടനെ ദേശീയ സുരക്ഷാസേന ഷാർജ പൊലീസുമായി കൈകോർത്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
മൂന്നുപേരും സുരക്ഷിതരാണെന്നും പ്രാഥമിക ചികിത്സക്കായി ഇവരെ കൽബയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ അധികൃതർ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. അപകടത്തിൽപെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.