???? ??????? ?????? ?????? ?????? ??? ????????? ????? ????????? ???? ???????? ?????? ?????? ??????? ????????? ??????????? ?????????? ????? ????????????????

റാസല്‍ഖൈമയില്‍ ഇനി ‘ടൂറിസം പൊലീസ്’

റാസല്‍ഖൈമ: വിനോദ മേഖലയില്‍ ദ്രുത വളര്‍ച്ച രേഖപ്പെടുത്തുന്ന റാസല്‍ഖൈമയില്‍ വൈകാതെ ‘ടൂറിസം പൊലീസ്’ രംഗത്തത്തെുമെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്​ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി. ഇതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.

സന്ദര്‍ശകരുടെ സുരക്ഷക്കും രാജ്യത്തെ വിനോദ മേഖലയുടെ സുസ്ഥിര വളര്‍ച്ചക്കും സഹായകമാവുന്നതാവും ടൂറിസം പൊലീസി​​െൻറ പ്രവര്‍ത്തനമെന്നും മേജര്‍ ജനറല്‍ അലി അബ്​ദുല്ല അഭിപ്രായപ്പെട്ടു.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റാസല്‍ഖൈമയില്‍ ഈ വര്‍ഷാദ്യപകുതിയില്‍ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനയുണ്ടായതായാണ് കൊമേഴ്സ്യല്‍ റിയല്‍ എസ്​റ്റേറ്റ്​ സര്‍വീസസ് (സി.ബി.ആര്‍.ഇ) റിപ്പോര്‍ട്ട്.

13.7 ശതമാനം വര്‍ധനയാണ് റവന്യൂ നേട്ടം. സന്ദര്‍ശകരുടെ വര്‍ധന റാസല്‍ഖൈമയിലെ ഹോട്ടല്‍ മേഖലയും വന്‍ നേട്ടമാണ് കൈവരിച്ചത്. 2018ഓടെ ദശലക്ഷം ഇന്ത്യന്‍ സന്ദര്‍കരെ റാസല്‍ഖൈമയിലത്തെിക്കാന്‍ റാക് വിനോദ വികസന വകുപ്പും (ടി.ഡി.എ) ലക്ഷ്യമിടുന്നുണ്ട്. ഇതര വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെയാണ് റാക് ടി.ഡി.എ ഇന്ത്യന്‍ സഞ്ചാരികളെ പ്രത്യേകം ലക്ഷ്യമിടുന്നതെന്നതും ശ്രദ്ധേയമാണ്.  

Tags:    
News Summary - tourism police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.