ഇന്ന്​ ലോക ഭക്ഷ്യസുരക്ഷ ദിനം: ഭക്ഷ്യസുരക്ഷക്കായി നമുക്ക്​ കൈകോർക്കാം

ദുബൈ: മഹാമാരിയുടെ വരവോടെ ഭക്ഷ്യസുരക്ഷക്ക്​ ചെറുതല്ലാത്ത പ്രാധാന്യമാണ്​ രാജ്യം നൽകുന്നത്​. വെക്കുന്നതു​ മുതൽ വിളമ്പുന്നതുവരെ ഓരോ പടിയിലും സൂക്ഷിച്ചില്ലെങ്കിൽ മഹാരോഗങ്ങൾക്കടിപ്പെടാമെന്ന തിരിച്ചറിവിലാണ്​ യു.എ.ഇ ഭരണകൂടം ഭക്ഷ്യസുരക്ഷക്കായി നിയമങ്ങൾ കർശനമാക്കിയത്​. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ താമസക്കാരിലും പൗരന്മാരിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷ ശീലം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട്​ യു.എ.ഇയിലെ ഏറ്റവും വലിയ സർക്കാർ സ്​ഥാപനമായ ദുബൈ മുനിസിപ്പാലിറ്റിക്കൊപ്പം പ്രവാസലോകത്തി​െൻറ മുഖപത്രമായ ഗൾഫ്​ മാധ്യമവും കൈകോർക്കുന്നു. ജൂലൈ മുതൽ ഡിസംബർ വരെ നീളുന്ന കാമ്പയിൻ പ്രഖ്യാപനം ലോക ഭക്ഷ്യസുരക്ഷ ദിനമായ​ തിങ്കളാഴ്​ച ദുബൈയിൽ നടക്കും.

ദുബൈ മുനിസിപ്പാലിറ്റി ഫുഡ്​ സേഫ്​റ്റി വിഭാഗത്തി​െൻറ നാല്​ അടിസ്​ഥാന തത്ത്വങ്ങളിലൊന്നാണ്​​ ഭക്ഷ്യസുരക്ഷ ബോധവത്​കരണം. ഇതിനായി വിവിധ അന്താരാഷ്​ട്ര സ്​ഥാപനങ്ങളുമായി ചേർന്ന്​ പ്രവർത്തിക്കുന്ന ദുബൈ മുനിസിപ്പാലിറ്റി 'ഗൾഫ്​ മാധ്യമ'ത്തിനൊപ്പം അവബോധ കാമ്പയിനുകൾ നടത്തും. ആറു​ മാസം നീളുന്ന കാമ്പയിനിൽ വെബിനാറുകളും ബോധവത്​കരണ പരിപാടികളും നടക്കും.

പാചകവും വിളമ്പുമ്പോഴും വിപണനം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണർത്താൻ പൊതുജനങ്ങളിലേക്കും ഹോട്ടല്‍-കഫേ കൂട്ടായ്മകളിലേക്കും വീട്ടമ്മമാരിലേക്കും കാമ്പയിൻ എത്തും.

ആഗോള ഭക്ഷണങ്ങളുടെ സംഗമഭൂമിയായ യു.എ.ഇയിലെ കഫേകളും കഫ​റ്റീരിയകളും ഫുഡ്​കോർട്ടുകളും റസ്​റ്റാറൻറുകളും ഹോട്ടലുകളും ദുബൈ മുനിസിപ്പാലിറ്റി-ഗൾഫ്​ മാധ്യമം കാമ്പയിനുമായി സഹകരിച്ച്​ പ്രവർത്തിക്കും. ദേശഭാഷാഭേദമന്യേ എല്ലാ സ്​ഥാപനങ്ങളിലേക്കും കാമ്പയിൻ വ്യാപിക്കും. വെബിനാറുകളിലും തത്സമയപരിപാടികളിലുമെല്ലാം ഇവരും പങ്കാളികളാവും.

ഭക്ഷ്യ മേഖലയിൽ ദുബൈയുടെ നയങ്ങളും നിയമങ്ങളും പുതിയ പദ്ധതികളും ചോദിച്ചറിയാൻ അവസരവും കാമ്പയിനിലുണ്ടാവും. 'ഗൾഫ്​ മാധ്യമ'ത്തി​െൻറ ഡിജിറ്റൽ പ്ലാറ്റ്​ഫോമുകൾ വഴിയും കാമ്പയിൻ പൊതുജനങ്ങളിലേക്കെത്തും. നിയമവശങ്ങൾ അറിയാതെ പിഴയിൽ കുടുങ്ങുന്നവർക്ക്​ നേരറിവ്​ നൽകാനും കാമ്പയിൻ ഉപകരിക്കും.

ഭക്ഷ്യസുരക്ഷയിൽ നിരവധി രാജ്യാന്തര പുരസ്​കാരങ്ങൾ സ്വന്തമാക്കിയ ദുബൈ മുനിസിപ്പാലിറ്റിയും ആദ്യ അന്താരാഷ്​ട്ര ദിനപത്രമായ ഗൾഫ്​ മാധ്യമവും ചേർന്നൊരുക്കുന്ന കാമ്പയിൻ ജൂലൈ ആദ്യ വാരം ആരംഭിച്ച്​ ഡിസംബറിൽ സമാപിക്കും.

പാചകത്തിലെ അശ്രദ്ധമൂലവും അറിവില്ലായ്​മ മൂലവും ദിവസവും ലക്ഷക്കണക്കിനാളുകൾ ​മാരക രോഗത്തിനിരയാകുന്നുണ്ടെന്നാണ്​ കണക്കുകൾ.നിത്യ രോഗത്തിലേക്ക്​ നയിക്കുന്ന ഇത്തരം ശീലങ്ങളിൽ മാറ്റം വരുത്തേണ്ട ആവശ്യകതയിലേക്ക്​ വിരൽചൂണ്ടുന്നതാവും കാമ്പയിൻ. നല്ലൊരു ഭക്ഷണശീലത്തിനായി, മഹാമാരികളില്ലാത്ത നല്ല നാളേക്കായി നമുക്ക്​ കൈകോർക്കാം. 

Tags:    
News Summary - Today is World Food Security Day: Let's join hands for food security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.