Posted On
date_range Updated On
date_range തിരൂർ സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: മലപ്പുറം തിരൂർ, കുറ്റൂർ സ്വദേശിയും എ.എ.കെ ഗ്രുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരിൽ ഒരാളുമായ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ പി. മുഹമ്മദ് നിസാർ (33) ദുബൈയിൽ മരിച്ചു. പനി ബാധിച്ച് കുറച്ചു നാളുകളായി ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഞായറാഴ്ചയാണ് മരിച്ചത്. 10 വർഷത്തിലധികമായി അവീർ കേന്ദ്രമായുള്ള എ.എ.കെ ഗ്രൂപ്പിനു കീഴിലെ ഫ്രൂട്ട്, വെജിറ്റബിൾ മൊത്തവ്യാപാര സ്ഥാപനങ്ങളുടെ ഡയറക്ടർമാരിലൊരാളായിരുന്നു നിസാർ. യു.എ.ഇ ഇസ്ലാഹി സെന്‍റർ നാഷനൽ കമ്മിറ്റി സെക്രട്ടറിയായിരിന്നു.
ജീവകാരുണ്യ പ്രവർത്തന മേഖലയിലും ഏറെ സജീവമായിരുന്നു. അസ്മാബിയാണ് മാതാവ്. ഭാര്യ: സഫ. മിസ്ഹബ്, ലീഫ എന്നിവർ മക്കളാണ്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.