യു.എ.ഇയിൽ ഇൗ വാരാന്ത്യത്തിൽ പൊതുഗതാഗതമില്ല, ദുബൈ മെട്രോയും മുടങ്ങും

ദുബൈ: ദുബൈ മെട്രോ ഉൾപ്പെടെ യു.എ.ഇയിലെ എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും ഇൗ വാരാന്ത്യത്തിൽ നിർത്തിവെക്കുന്ന ു. ഇന്ന്​ രാത്രി എട്ടു മണി മുതൽ ഞായറാഴ്​ച രാവിലെ ആറു മണിവരെയാണ്​ സേവനം നിർത്തിവെക്കുന്നതെന്ന്​ അഭ്യന്തര മന്ത് രാലയവും ആരോഗ്യ മന്ത്രാലയവും വ്യക്​തമാക്കി.

ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായാണ്​ ഇൗ തീരുമാനം. എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും നിർത്തിവെച്ച്​ അണുമുക്​തമാക്കുവാൻ ഇൗ സമയം പ്രയോജനപ്പെടുത്തും.
രാജ്യമൊട്ടുക്കും ഗതാഗതം നിയന്ത്രിതമാക്കും.
ഭക്ഷണം, മരുന്ന്​ എന്നീ ആവശ്യങ്ങൾക്കല്ലാതെ ജനം ഇൗ സമയം പുറത്തിറങ്ങരുതെന്ന്​ പ്രത്യേക മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.


ഉൗർജം, വാർത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, മിലിറ്ററി, പൊലീസ്​, ബാങ്കിങ്​, സർക്കാർ മീഡിയ, ജലം^ഭക്ഷണം, വ്യോമയാനം, പോസ്​റ്റൽ, ഷിപ്പിങ്​, ഫാർമസ്യുട്ടിക്കൽസ്​, സേവന മേഖല, നിർമാണ മേഖല, ഗാസ്​ സ്​റ്റേഷൻ തുടങ്ങിയവയുടെ ജോലി ആവശ്യാർഥം പുറത്തിറങ്ങാം.
ഭക്ഷണ ശാലകൾ, സഹകരണ സൊസൈറ്റികൾ, ഗ്രോസറികൾ, സൂപ്പർ മാർക്കറ്റുകൾ, ഫാർമസികൾഎന്നിവയുടെ പ്രവർത്തനത്തിന്​ തടസമുണ്ടാവില്ല.

Tags:    
News Summary - Thurseday No Metro in Dubai-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.