തുംബെ ഇന്‍റർനാഷനൽ പാത്ത്‌വേ; മെഡിക്കൽ പഠനത്തോടൊപ്പം യൂറോപ്പിൽ റെസിഡൻസിക്കും അവസരം

അജ്മാൻ: യു.എ.ഇയിലെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ ഗൾഫ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയും (ജി.എം.യു) തുംബെ ഗ്രൂപ്പും ചേർന്ന് അവതരിപ്പിക്കുന്ന ‘തുംബെ ഇന്‍റർനാഷനൽ പാത്ത്‌വേ എം.ഡി പ്രോഗ്രാമി’ലേക്ക് 2026 അധ്യയന വർഷത്തെ അഡ്മിഷനുകൾ ഉടൻ അവസാനിക്കുന്നു. ഒരു വർഷത്തേക്ക് ഏകദേശം 16 ലക്ഷം രൂപ നിരക്കിൽ ഫീസ് ആരംഭിക്കുന്ന ഈ പ്രോഗ്രാമിൽ വിദ്യാർഥികൾക്ക് ഗഡുക്കളായി ഫീസ് അടക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മെഡിക്കൽ ബിരുദം കുറഞ്ഞ ചെലവിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പ്രവാസി വിദ്യാർത്ഥികൾക്ക് ഇത് മികച്ച അവസരമാണ്.

ഈ പാത്ത്‌വേ പ്രോഗ്രാമിൽ ചേരുന്ന വിദ്യാർഥികൾ ആദ്യ മൂന്ന് വർഷത്തെ പ്രീ-ക്ലിനിക്കൽ പഠനം അജ്മാനിലെ ജി.എം.യു കാമ്പസിലാണ് പൂർത്തിയാക്കുന്നത്. ഇതിലൂടെ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള ‘ഹയർ ഡിപ്ലോമ ഇൻ പ്രീ-ക്ലിനിക്കൽ സയൻസസ്’ യോഗ്യത ലഭിക്കും. തുടർന്നുള്ള മൂന്ന് വർഷത്തെ ക്ലിനിക്കൽ പഠനത്തിനായി പ്രത്യേക പ്രവേശന പരീക്ഷകളൊന്നുമില്ലാതെ തന്നെ പോളണ്ട്, റൊമാനിയ, മാൾട്ട, ഇറ്റലി, യു.കെ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പങ്കാളിത്ത സർവകലാശാലകളിലേക്ക് മാറാൻ സാധിക്കും. പഠനം പൂർത്തിയാകുമ്പോൾ പ്രസ്തുത വിദേശ സർവകലാശാലയുടെ എം.ഡി ബിരുദമാണ് ലഭിക്കുക.

കൂടാതെ, ബിരുദം പൂർത്തിയാക്കുന്ന യോഗ്യരായ വിദ്യാർഥികൾക്ക് റൊമാനിയയിലെ പ്രശസ്തമായ ‘ജോർജ്ജ് എമിൽ പലാഡെ യൂനിവേഴ്സിറ്റി’യുമായി സഹകരിച്ച് നടത്തുന്ന ‘തുംബെ-യു.എം.എഫ്​.എസ്​.ടി ഇന്‍റർനാഷനൽ റെസിഡൻസി പ്രോഗ്രാമി’ൽ മുൻഗണന ലഭിക്കും. 28 ക്ലിനിക്കൽ, 13 സർജിക്കൽ, എട്ട്​ പാരാക്ലിനിക്കൽ വിഭാഗങ്ങൾ ഉൾപ്പെടെ 49 മെഡിക്കൽ സ്പെഷാലിറ്റികളിൽ റെസിഡൻസി നേടാനും യൂറോപ്യൻ യൂനിയനിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാനും ഇതുവഴി അവസരമൊരുങ്ങുന്നു.

2017ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ പോളണ്ട് പാത്ത്‌വേ വഴി മാത്രം 90 ഡോക്ടർമാർ ബിരുദം നേടി പുറത്തിറങ്ങിയിട്ടുണ്ട്. നിലവിൽ 45ലധികം രാജ്യങ്ങളിൽ നിന്നുള്ള 335 വിദ്യാർഥികൾ അജ്മാനിൽ പഠനം നടത്തുന്നു. ഈ അധ്യയന വർഷത്തെ പ്രവേശനത്തെക്കുറിച്ചും മറ്റ് വിവരങ്ങൾക്കുമായി gmu.ac.ae എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ admissions@gmu.ac.ae എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം.

Tags:    
News Summary - Thumbay International Pathway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.