ഒമാൻവഴി വരുന്നവർ ഒമാൻ ടൂറിസ്റ്റ് വിസ സ്വന്തമാക്കിയിരിക്കണം

ദുബൈ: ദുബൈയിലേക്ക് മടങ്ങിവരാൻ പൊള്ളുന്ന വിമാനടിക്കറ്റ് നിരക്ക് മറികടക്കാൻ ഒമാൻ വഴി യാത്രപുറപ്പെടുന്നവർ ടൂറിസ്റ്റ് വിസ സ്വന്തമാക്കാൻ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. നാട്ടിൽനിന്ന് ഒമാൻ വഴി കഴിഞ്ഞദിവസം ദുബൈയിലെത്തിയ യാത്രക്കാരാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. ജി.സി.സി രാജ്യങ്ങളിൽ റെസിഡന്റ് വിസയുള്ളവർക്ക് ഒമാനിലേക്ക് വരാൻ ഓൺലൈൻവഴി ഓൺഅറൈവൽ വിസ ലഭിക്കും. എന്നാൽ, ഇന്ത്യയിൽനിന്ന് നേരിട്ട് ഒമാനിലേക്ക് യാത്ര ചെയ്യുമ്പോൾ ഈ വിസയിൽ ഒമാനിലെ വിമാനത്താവളങ്ങളിൽനിന്ന് പുറത്തിറങ്ങാൻ അനുമതി ലഭിക്കണമെന്നില്ലെന്ന്​ യാത്രക്കാരനായ അമീൻ മുഹമ്മദ് പറയുന്നു.

ജി.സി.സി രാജ്യങ്ങളിൽനിന്ന് നേരിട്ട് വരുമ്പോൾ മാത്രമാണ് ഈ വിസ പ്രയോജനപ്പെടുത്താൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ ട്രാവൽസുകൾ വഴി കുറഞ്ഞ ദിവസത്തെ ഒമാൻ ടൂറിസ്റ്റ് വിസ സ്വന്തമാക്കി വേണം യാത്രതിരിക്കാനെന്ന് കഴിഞ്ഞ ദിവസം ഒമാൻ വഴി നാട്ടിൽനിന്ന് ദുബൈയിലെത്തിയവർ പറയുന്നു. യു.എ.ഇ റെസിഡന്‍റ്​ വിസയുള്ളവർക്ക് ഓൺലൈനിൽ ലഭിക്കുന്ന വിസയിൽ ഒമാനിലെ വിമാനത്താവളത്തിൽ വിമാനമിറങ്ങാൻ കഴിയും.

എന്നാൽ, പുറത്തിറങ്ങി ബസ് മാർഗം യു.എ.ഇയിലേക്ക് പോകാൻ കഴിയില്ല. പകരം, വിമാനത്തിൽ പോകേണ്ടിവരും എന്നതിനാൽ ടിക്കറ്റ് നിരക്ക് ലാഭിക്കാൻ കഴിയില്ലെന്നും യാത്രക്കാർ വ്യക്തമാക്കുന്നു.

Tags:    
News Summary - Those coming via Oman must have an Oman Tourist Visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.