തിങ്ക്​ സയൻസ്​ മേള: മലയാളി വിദ്യാർഥികളുടെ  ‘സെറിബ്രോ’ക്ക്​ ഒന്നാം സ്​ഥാനം

അബൂദബി: ദുബൈയിൽ നടന്ന തിങ്ക് സയൻസ്’ ശാസ്ത്രമേളയിൽ മലയാളി വിദ്യാർഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അൽെഎൻ ജൂനിയേഴ്സ് സ്കൂളിലെ  പ്ലസ്ടു വിദ്യാർഥികളായ ആദർശ് അനിൽ, അബ്ദുല്ല അഖിൽ, ദേവരാേജഷ് എന്നിവരാണ് അംഗീകാരം നേടിയത്.  ‘സിസ്റ്റം ഫോർ വിഷ്വൽ ആൻഡ് ഹിയറിങ് ഡിസബിലിറ്റീസ്’ വിഭാഗത്തിൽ മികച്ച പ്രോജക്ടായി  അന്ധരും ബധിരരുമായവർക്ക് വേണ്ടി ഇവർ രൂപപ്പെടുത്തിയ ‘സെറിബ്രോ’ എന്ന   സഞ്ചാരസഹായി തെരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇയിലെ സർക്കാർ-സ്വകാര്യ സ്കൂളുകളിൽനിന്നും സർവകലാശാലകളിൽനിന്നുമുള്ള വിദ്യാർഥികൾ 12 വിഭാഗങ്ങളിലായി 300ഒാളം പ്രോജക്ടുകളാണ് ‘തിങ്ക് സയൻസി’ൽ അവതരിപ്പിച്ചത്. 

ഒരു വർഷമായി നടത്തിയ പരീക്ഷണത്തി​െൻറ ഫലമായാണ് ‘സെറിബ്രോ’ വികസിപ്പിച്ചെടുക്കാൻ സാധിച്ചതെന്ന് ഇവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലും മൂവരും ചേർന്ന് യു.എ.ഇ തലത്തിൽ നടന്ന വിവിധ ശാസ്ത്ര മേളകളിൽ വൈവിധ്യമാർന്ന പ്രോജക്ടുകൾ പ്രദർശിപ്പിച്ചിരുന്നു. ദുബൈ മണിപ്പാൽ സർവകലാശാലയിലെ സയൻസ് ഇന്ത്യഫോറം സംഘടിപ്പിച്ച നാഷനൽ ചിൽഡ്രൻ സയൻസ് കോൺഗ്രസിൽ  മികച്ച പ്രകടനത്തിന് അംഗീകാരം നേടിയിട്ടുണ്ട്.
പഠന-പാഠ്യേതര മേഖലയിലെ മികവിന് മുൻ വർഷങ്ങളിൽ ആദർശ് അനിലും ദേവരാജേഷും ശൈഖ് ഹംദാൻ അവാർഡ് നേടിയിട്ടുണ്ട്.

ദുബൈ വേൾഡ് ട്രേഡ് സ​െൻററിൽ നടന്ന ചടങ്ങിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദിൽനിന്ന് ഇവർ അവാർഡ് ഏറ്റുവാങ്ങി.
പത്തനംതിട്ട റാന്നി വെച്ചൂചിറ സ്വദേശി അനിൽകുമാറി​െൻറയും മിനിയുടെയും മകനാണ് ആദർശ് അനിൽ. നിലേശ്വരം പടന്നകാവ് സ്വദേശി ജാബിർ^ബീഫാത്തിമ്മ ദമ്പതികളുെട മകനാണ് അബ്ദുല്ല അഖിൽ. വർക്കല ഇടവ സ്വദേശിയായ രാജേഷി​െൻറയും സ്മിതയുടെയും മകനാണ് ദേവരാജേഷ്.

News Summary - think science fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.