സാമ്പത്തിക, ടൂറിസം മന്ത്രി അബ്​ദുല്ല ബിൻ തൂഖ്​ അൽ മർറി അൽഐൻ ഫ്രൂട്ട്​സ്​ ആൻഡ്​

വെജിറ്റബ്​ൾ മാർക്കറ്റിൽ സന്ദർശനം നടത്തുന്നു

വിപണിയിൽ ക്ഷാമമില്ല; ഉപഭോക്​തൃ സംരക്ഷണത്തിന്​ 12,000 പരിശോധനകൾ

ദുബൈ: മേഖലയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലും രാജ്യത്തെ വിപണികളിൽ ഭക്ഷ്യ ക്ഷാമ​മോ വിതരണ രംഗത്തെ തടസ്സങ്ങളോ ഇല്ലെന്ന്​ സ്ഥിരീകരിച്ചതായി സാമ്പത്തിക, ടൂറിസം മന്ത്രായം അറിയിച്ചു. ഭക്ഷ്യ ഉത്​പന്നങ്ങളുടെ പ്രതിദിന ഇറക്കുമതിയുടെ കരുത്തിൽ രാജ്യത്തുടനീളമുള്ള വിപണികളുടെ പ്രവർത്തനം സാധാരണ നിലയിലാണ്​. ഉപഭോക്​താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനായി ദേശവ്യാപകമായി 12,284 പരിശോധനകളും മന്ത്രാലയം പൂർത്തിയാക്കി​. ഇതിലൂടെ 240 നിയമലംഘനങ്ങൾ കണ്ടെത്താൻ കഴിഞ്ഞതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്​തമാക്കി.

ഭക്ഷ്യ ഉത്​പന്നങ്ങളുടെ പ്രതിദിന ഇറക്കുമതിയുടെ പ്രവർത്തനം സാധാരണ നിലയിൽ നടക്കുന്നതായി സാമ്പത്തിക, ടൂറിസം വകുപ്പ്​ മന്ത്രിയും ഉപഭോക്​തൃ സംരക്ഷണത്തിനായുള്ള ഉന്നത തല സമിതി ചെയർമാനുമായ അബ്​ദുല്ല ബിൻ തൂഖ്​ അൽ മർറി പറഞ്ഞു. വെയർ ഹൗസുകളിലും ചെറുകിട ഔട്ട്​ലറ്റുകളിലും മതിയായ അളവിൽ എല്ലാ സാധനങ്ങളും ലഭ്യമാണ്​. ക്ഷാമത്തിന്‍റെയോ വിതരണ തടസ്സത്തിന്‍റെയോ ഒരു സൂചനയും ഇതുവരെ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷ സാഹചര്യങ്ങളുടെ തുടക്കം മുതൽ തന്നെ നൂതനമായ അടിസ്ഥാന സൗകര്യങ്ങളുടെയും മികച്ച ലോജിസ്റ്റിക്​ നെറ്റ്​വർക്കുകളുടെയും പിൻബലത്തിൽ ഭക്ഷ്യ ഉത്​പന്നങ്ങളുടെ വിതരണ ശൃംഖലയെ ശക്​തിപ്പെടുത്താൻ യു.എ.ഇക്ക്​ കഴിഞ്ഞിട്ടുണ്ട്​.

ഉപഭോക്​താക്കളുടെ അവകാശ സംരക്ഷണവും ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ്​ രാജ്യം മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അൽഐൻ ഫ്രൂട്ട്​സ്​ ആൻഡ്​ വെജിറ്റബ്​ൾ മാർക്കറ്റിൽ സന്ദർശനം നടത്തവെ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു മന്ത്രി. ന്യായമായ വിലയിൽ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത വിലയിരുത്താനും നിയമലംഘനങ്ങൾ നിരീക്ഷിക്കാനും ലക്ഷ്യമിട്ടായിരുന്നു മന്ത്രിയുടെ മിന്നൽ പരിശോധന. ജനങ്ങൾ ആവശ്യത്തിനുള്ള സാധനങ്ങൾ മാത്രം വാങ്ങണമെന്നും അമിതമായ വാങ്ങിക്കൂട്ടുന്നത്​ പാഴാകാൻ​ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - There is no shortage in the market; 12,000 tests for consumer protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.