ഷാർജ അൽ സൂറിലെ പമ്പിങ്​ സ്​റ്റേഷൻ ഉദ്ഘാടന ചടങ്ങിൽനിന്ന്

ഷാർജ അൽ സൂറിൽ മലിനജല പമ്പിങ്​ സ്​റ്റേഷൻ ഉദ്ഘാടനം ചെയ്തു

ഷാർജ: ഷാർജ മുനിസിപ്പാലിറ്റി അൽ സൂർ പ്രദേശത്ത് ഒരു പ്രധാന മലിനജല പമ്പിങ് സ്​റ്റേഷൻ ഉദ്ഘാടനം ചെയ്തു.

നഗര വികസനത്തിന് അനുസൃതമായി അൽ സൂറിലെ നഗര ആസൂത്രണത്തിന് വേഗം കൈവരിക്കാനാണ് ഉയർന്ന ശേഷിയുള്ള സ്​റ്റേഷൻ ലക്ഷ്യമിടുന്നതെന്ന് നഗരസഭ പറഞ്ഞു. ഉദ്ഘാടനത്തിൽ ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ താബിത് സലീം അൽ താരിഫി, അസിസ്​റ്റൻറ് ഡയറക്ടർ ജനറൽ, നിരവധി മുനിസിപ്പൽ ഉദ്യോഗസ്ഥർ പങ്കെടുത്തു.

അമേരിക്കൻ പവർ ഹൗസുമായി സഹകരിച്ചാണ് സ്​റ്റേഷൻ പുതുക്കൽ നടത്തിയതെന്നും ഇത് ചെലവ് 37 ദശലക്ഷം ദിർഹമിൽ നിന്ന് അഞ്ച് ദശലക്ഷമായി കുറക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തിയതായി താരിഫി പറഞ്ഞു.

വികസനത്തിനും ജനസംഖ്യ വളർച്ചക്കും അനുസൃതമായി മികച്ച സേവനങ്ങൾ നൽകുന്നതിലും വിവിധ പദ്ധതികൾ വികസിപ്പിക്കുന്നതിലും മുനിസിപ്പാലിറ്റി ശ്രദ്ധാലുവാണെന്നും നിരവധി മേഖലകളെ സേവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്​റ്റേഷനുകളിലൊന്നാണ് ഈ സ്​റ്റേഷനെന്നും ജുബൈൽ, അൽ നാദ്, അൽ ഖാസിമിയ, അൽ സൂർ എന്നിവ ഉൾപ്പെടെ പ്രദേശത്തും മറ്റു വാണിജ്യ കെട്ടിടങ്ങളിലും മികച്ച സേവനം നൽകാൻ ഇതിനാകുമെന്നും താരിഫി വ്യക്തമാക്കി.

Tags:    
News Summary - The world of exile is full of the memory of Nasser Nandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.