ദുബൈ: യു.എ.ഇ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി. അഞ്ച് ദിർഹം, പത്ത് ദിർഹം നോട്ടുകളാണ് യു.എ.ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്. പഴയ പേപ്പർ നോട്ടുകൾക്ക് പകരം കൂടുതൽകാലം നിലനിൽക്കുന്ന പോളിമർ ഉൽപന്നം കൊണ്ടാണ് ഈ കറൻസി നിർമിച്ചിരിക്കുന്നത്. നേരത്തേ സമാനമായ 50 ദിർഹം നോട്ടുകൾ യു.എ.ഇ പുറത്തിറക്കിയിരുന്നു. പുതിയ അഞ്ച് ദിർഹം നോട്ടിൽ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിന് പുറമെ യു.എ.ഇയുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന അജ്മാനിലെയും റാസൽഖൈമയിലെയും കോട്ടകളുടെ ചിത്രങ്ങളുമുണ്ട്. പത്ത് ദിർഹം നോട്ടിൽ അബൂദബി ശൈഖ് സായിദ് മസ്ജിദിന്റെയും ഖോർഫുക്കാൻ ആംഫി തിയറ്ററിന്റെയും ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. അനുകരിക്കാൻ കഴിയാത്ത ഉയർന്ന സുരക്ഷാ സംവിധാനങ്ങളാണ് നോട്ടിലുള്ളതെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.