മന്ത്രി വീണ ജോർജ് ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
ദുബൈ: ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ല എന്ന യുവ നടിയുടെ നിലപാട് ആർജവമുള്ളതാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇതു പറഞ്ഞാൽ, തനിക്ക് ഇനി സിനിമയിൽ അവസരം ലഭിക്കുമോയെന്നൊന്നും അവർ നോക്കിയിട്ടില്ല.
ആ നിലക്ക് നടിയുടെ നിലപാട് മാതൃകപരമാണെന്നും മന്ത്രി ദുബൈയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതിന്റെ പേരിൽ നടിയെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല. സർക്കാർ നടിക്ക് പൂർണ സംരക്ഷണം നൽകുമെന്ന് വീണ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.