യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്​​താ​ലി

ബെ​ന്ന​റ്റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ശൈ​ഖ്​ മു​ഹ​മ്മ​ദു​മാ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

അ​ബൂ​ദ​ബി: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്​​താ​ലി ബെ​ന്ന​റ്റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ്യാ​ഴാ​ഴ്ച അ​ബൂ​ദ​ബി അ​ൽ​ശാ​ത്വി പാ​ല​സി​ലാ​ണ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. യു.​എ.​ഇ മു​ൻ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി അ​നു​​ശോ​ച​നം അ​റി​യി​ച്ചു. യു.​എ.​ഇ​യും ലോ​ക​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ബ​ന്ധം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് അ​നു​സ്​​മരി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ചും സം​സാ​രി​ച്ചു.

പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും പ​ര​സ്പ​ര സ​ഹ​ക​ര​ണം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് യു.​എ.​ഇ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ലി​ന്‍റെ ആ​ഗ്ര​ഹ​വും ബെ​ന്ന​റ്റ്​ വ്യ​ക്ത​മാ​ക്കി.

ഭ​ക്ഷ്യ​സു​ര​ക്ഷ, ആ​രോ​ഗ്യം, നി​ക്ഷേ​പം, സാ​മ്പ​ത്തി​കം, വി​ക​സ​നം എ​ന്നി​വ​യി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ന്‍റെ പാ​ത വി​ക​സി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ം സം​ബ​ന്ധി​ച്ചും ച​ർ​ച്ച ചെ​യ്തു.

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ലെ​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ സെ​യ്ഫ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് ശൈ​ഖ്​ ത​ഹ്​​നൂ​ൻ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ​മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Tags:    
News Summary - The Prime Minister of Israel met with Sheikh Mohammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.