ഷാർജ: പ്രവാസി ബുക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സർഗസായാഹ്നം ഷാർജ മുവൈലയിലെ അൽ സഹ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂൺ 1 ഞായറാഴ്ച നടക്കും. പരിപാടിയിൽ രണ്ട് പുസ്തകങ്ങളുടെ ചർച്ച നടക്കും. ധന്യ അജിത്തിന്റെ കർണാഭരണം എന്ന നോവലും സജിന പണിക്കരുടെ ഓർമപ്പാതി എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരവുമാണ് ചർച്ച ചെയ്യപ്പെടുന്ന പുസ്തകങ്ങൾ. പരിപാടിയിൽ കവി കെ. ഗോപിനാഥൻ മോഡറേറ്ററായിരിക്കും.
എഴുത്തുകാരി സിറൂജ ദിൽഷാദ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഇ.കെ ദിനേശൻ, അജിത് കണ്ടല്ലൂർ എന്നിവർ പുസ്തക പരിചയം നടത്തും. ലേഖ ജസ്റ്റിൻ, അസി, പ്രവീൺ പാലക്കീൽ, ഫാത്തിമ ദോഫാർ, അനൂപ് കുമ്പനാട്, സബ്ന നസീർ, റസീന കെ.പി, രാജേശ്വരി പുതുശ്ശേരി, ബിജു വിജയ്, അജിത് വള്ളോലി എന്നിവർ സംബന്ധിക്കും. സജിന പണിക്കർ, ധന്യ അജിത് എന്നിവർ സദസ്സുമായി സംവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.