അൽഐൻ നഗരത്തിലെ സൂചന ബോർഡ് -അബു അംന
അൽഐൻ: അൽഐനിലെ പഴയ സൂചന ബോർഡുകളിൽ 45 ശതമാനവും മാറ്റിസ്ഥാപിക്കുമെന്ന് അൽഐൻ നഗരസഭ അറിയിച്ചു. പുതിയ ബോർഡുകൾ സ്ഥാപിക്കുന്നതോടെ വാഹനമോടിക്കുന്നവർക്ക് കൂടുതൽ വ്യക്തത ലഭിക്കും. റോഡ് ഗതാഗതത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 20,000 ബോർഡുകളാണ് പുതുതായി സ്ഥാപിക്കുക. ഇതുവഴി പൊതു ആസ്തികളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പരിപാലനം മെച്ചപ്പെടുത്തുന്നതിനും സഹായകമാകും. അൽഐനിലെ ചെറുതും വലുതുമായ മുഴുവൻ റോഡുകൾക്കും നേരത്തെ തന്നെ പേരുകൾ നൽകി ബോർഡുകൾ സ്ഥാപിച്ചിരുന്നു. നഗരത്തിലെ പ്രധാന റൗണ്ട് എബൌട്ടുകൾ മാറ്റി സിഗ്നലുകൾ സ്ഥാപിക്കുകയും റോഡുകളും നടപ്പാതകളും ആധുനിക രീതിയിൽ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.